പാമ്പാടുംപാറ പഞ്ചായത്ത് വര്‍ക്കിങ് ഗ്രുപ്പ് ചേര്‍ന്നു

പാമ്പാടുംപാറ പഞ്ചായത്ത് വര്‍ക്കിങ് ഗ്രുപ്പ് ചേര്‍ന്നു

Jan 29, 2026 - 17:03
 0
പാമ്പാടുംപാറ പഞ്ചായത്ത് വര്‍ക്കിങ് ഗ്രുപ്പ് ചേര്‍ന്നു
This is the title of the web page

ഇടുക്കി: പാമ്പാടുംപാറ പഞ്ചായത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കുന്നതിനായി വര്‍ക്കിങ് ഗ്രുപ്പ്് ചേര്‍ന്നു. ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ജോസഫ് ചാക്കൊ താന്നിക്കല്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതി തയ്യാറാക്കുക, വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കണ്ടെത്തുക, വികസന പദ്ധതികള്‍ നിര്‍ദേശിക്കുക, വിവിധ പദ്ധതികള്‍ നടപ്പാക്കുക എന്നീ ചര്‍ച്ചകളാണ് വര്‍ക്കിങ് ഗ്രൂപ്പില്‍ നടന്നത്. പഞ്ചായത്ത് പ്രസിഡന്റ് റൂബി ജോസഫ് അധ്യക്ഷയായി. വൈസ് പ്രസിഡന്റ് ബിസി അനില്‍, വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചയര്‍പേഴ്സണ്‍ ആരിഫ അയൂബ് പദ്ധതി വിശദീകരിച്ചു. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ രാധാകൃഷ്ണപിള്ള, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ തങ്കമ്മ രാജന്‍, വിഷ്ണു ശശികുമാര്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍ മോളമ്മ സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow