കിഴക്കേമാട്ടുക്കട്ട ജനകീയ കൂട്ടായ്മ ഓണോത്സവം നടത്തി
കിഴക്കേമാട്ടുക്കട്ട ജനകീയ കൂട്ടായ്മ ഓണോത്സവം നടത്തി

ഇടുക്കി: കിഴക്കേമാട്ടുക്കട്ട ജനകീയ കൂട്ടായ്മ ഓണോത്സവം സംഘടിപ്പിച്ചു. ഊഞ്ഞാല്‍ 2025 സെന്റ് തോമസ് പള്ളി വികാരി ഫാ. തോമസ് പൊട്ടംപറമ്പില്‍ ഉദ്ഘാടനം ചെയ്തു. രാവിലെ 9ന് വാദ്യമേളങ്ങളും മാവേലി മന്നന്മാരും മലയാളി മങ്കമാരും അണിനിരന്ന തിരുവോണ വിളംബര ഘോഷയാത്ര നടന്നു. അത്തപ്പൂക്കളം മത്സരങ്ങള്‍ വിവിധ കലാകായിക മത്സരങ്ങള്‍, ഓണക്കളികള്‍ എന്നിവയോടുകൂടിയാണ് പരിപാടി സംഘടിപ്പിച്ചത്. മത്സരങ്ങള്‍ക്കുശേഷം ഓണസദ്യയും ഒരുക്കിയിരുന്നു. വിവിധ കലാമത്സരങ്ങളില്‍ വിജയിച്ചവര്‍ക്ക് സമ്മാനദാനം നടത്തി. ഭാരവാഹികളായ എം ബി വിജയന്‍, ബിജു പി പി, സന്തോഷ് ചിത്രക്കുന്നേല്‍, മഹേഷ് മാത്യു, വിഷ്ണു ശിവന്‍, ജയരാജ് കട്ടപ്പന എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






