ലയണ്‍സ് ക്ലബ് ഓഫ് ചേറ്റുകുഴിയുടെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു
ലയണ്‍സ് ക്ലബ് ഓഫ് ചേറ്റുകുഴിയുടെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു
ഇടുക്കി: ലയണ്‍സ് ക്ലബ് ഓഫ് ചേറ്റുകുഴിയുടെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും സേവന പദ്ധതികളുടെ ഉദ്ഘാടനവും നടന്നു. റീജണല്‍ ചെയര്‍മാന്‍ അമല്‍ മാത്യു ഉദ്ഘാടനം നിര്‍വഹിച്ചു. ക്ലബ് സര്‍വീസ് പ്രൊജക്ടുകളുടെ ഉദ്ഘാടനം അഡ്വ. ഷൈന്‍ വര്‍ഗീസ് നിര്‍വഹിച്ചു. ലയണ്‍സ് ഡിസ്ട്രിക്ട് 318 സിയുടെ ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ കെ പി പീറ്റര്‍ പുതിയ ഭാരവാഹികള്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു. പുതിയ പ്രസിഡന്റായി രഘുനാഥ് കുമ്പളന്താനം, സെക്രട്ടറി ബിജു ജോര്‍ജ് പിണക്കാട്ട്, ട്രഷറര്‍ സന്തോഷ് മടലുവീട്ടില്‍ എന്നിവര്‍ ചുമതലയേറ്റു. പ്രസിഡന്റ് ബിനു ബേബിയുടെ അധ്യക്ഷനായി. ഡിസ്ട്രിക്ട് ലീഡര്‍മാരായ എം എം ജോസഫ്, ജോസഫ് പുതുമന, അഡ്വ. ബേസല്‍ മാത്യു, ജിനു ജോര്‍ജ്, ചെയര്‍മാന്‍ അഡ്വ. ജോര്‍ജ് വേഴാമ്പന്തോട്ടം, റീജണല്‍ കോ-ഓര്‍ഡിനേറ്റര്‍ പുല്ലന്തനാല്‍ എന്നിവര്‍ സംസാരിച്ചു
What's Your Reaction?