കേരള സ്റ്റേറ്റ് എക്‌സ് സര്‍വീസസ് ലീഗ് അണക്കരയില്‍ കാര്‍ഗില്‍ ദിനാചരണം നടത്തി 

കേരള സ്റ്റേറ്റ് എക്‌സ് സര്‍വീസസ് ലീഗ് അണക്കരയില്‍ കാര്‍ഗില്‍ ദിനാചരണം നടത്തി 

Jul 27, 2026 - 15:06
 0
കേരള സ്റ്റേറ്റ് എക്‌സ് സര്‍വീസസ് ലീഗ് അണക്കരയില്‍ കാര്‍ഗില്‍ ദിനാചരണം നടത്തി 
This is the title of the web page

ഇടുക്കി: കേരള സ്റ്റേറ്റ് എക്‌സ് സര്‍വീസസ് ലീഗ് അണക്കര യൂണിറ്റ് കാര്‍ഗില്‍ യുദ്ധവിജയത്തിന്റെ 27-ാം വാര്‍ഷിക ദിനാചരണം നടത്തി. കെവിവിഇഎസ് ചക്കുപള്ളം യൂണിറ്റ് പ്രസിഡന്റ് റെജി മാത്യു ഉദ്ഘാടനം ചെയ്തു. ഓപ്പറേഷന്‍ വിജയ് എന്ന പേരില്‍ ജമ്മുകശ്മീരിലെ കാര്‍ഗില്‍ മേഖലയിലെ തന്ത്രപ്രധാനമായ കൊടുമുടികള്‍ വീണ്ടെടുക്കാന്‍ ജീവന്‍ ബലിയര്‍പ്പിച്ച 527 ധീര സൈനികര്‍ക്കുള്ള ആദരാഞ്ജലിയാണ് ഈ ദിനം. കാര്‍ഗില്‍ വിജയ് ദിവസ് 2026 അവരുടെ അസാധാരണമായ ധൈര്യത്തെ ആദരിക്കുകയും ദേശീയ ഐക്യത്തിന്റെയും പ്രതിരോധ തയ്യാറെടുപ്പിന്റെയും പ്രാധാന്യത്തെ ഓര്‍മിപ്പിക്കുകയും ചെയ്യുന്നു. തുടര്‍ന്ന് മുന്‍ സൈനികരും കുടുംബാംഗങ്ങളും കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. എക്‌സ് സര്‍വീസസ് ലീഗ് പ്രസിഡന്റ് തോമസ് വി എം അധ്യക്ഷനായി. സെക്രട്ടറി കെ എം ഗോപിനാഥന്‍ കാര്‍ഗില്‍ അനുസ്മരണ പ്രഭാഷണം നടത്തി. സുരേഷ് പി കെ, വിനോദ് എബ്രഹാം, തോമസ് എന്‍ എം, നാരായണന്‍ എം എസ്, കുര്യന്‍ കെ വി, മോഹനന്‍ കെ എം, സുധാകരന്‍ ചാഞ്ഞനാനിക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow