ചക്കുപള്ളം പഞ്ചായത്തില്‍ കേര വികസന സെമിനാര്‍ നടത്തി 

ചക്കുപള്ളം പഞ്ചായത്തില്‍ കേര വികസന സെമിനാര്‍ നടത്തി 

Jul 27, 2026 - 14:58
 0
ചക്കുപള്ളം പഞ്ചായത്തില്‍ കേര വികസന സെമിനാര്‍ നടത്തി 
This is the title of the web page

ഇടുക്കി: ചക്കുപള്ളം പഞ്ചായത്തില്‍ പതിമൂന്നാം വാര്‍ഡ് ഗ്രാമസഭയോട് അനുബന്ധിച്ച് സ്‌പൈസസ് ബോര്‍ഡ് കേര വികസന സെമിനാറും കാര്‍ഷിക സെമിനാറും ഹോമിയോ പ്രതിരോധ മരുന്നു വിതരണവും നടന്നു. പരിപാടികള്‍ സംഘടിപ്പിച്ചത്. ബ്ലോക്ക് പഞ്ചായത്തംഗം അപ്പുക്കുട്ടന്‍ പി കെ യോഗം ഉദ്ഘാടനംചെയ്തു. നൂതനമായ ഏലം കൃഷി രീതികളെകുറിച്ചും കര്‍ഷകര്‍ക്ക് ലഭിക്കുന്ന വിവിധതരം സബ്‌സീഡികളെ കുറിച്ചും സ്‌പൈസസ് ബോര്‍ഡ് കുമളി ഫീല്‍ഡ് ഓഫീസര്‍ വിവേക് നാഥ് ക്ലാസ് നയിച്ചു. കേര പദ്ധതികളെക്കുറിച്ച് കേരള ഫീല്‍ഡ് ഓഫീസര്‍മാരായ ധന്യ കെ, മാളവിക ജെ, അനസ് എസ് എന്നിവര്‍ ക്ലാസെടുത്തു. ചക്കുപള്ളം ഹോമിയോ ഡിസ്‌പെന്‍സറി മെഡിക്കല്‍ ഓഫീസര്‍ വര്‍ഗീസ് ടി ഐസക് രോഗപ്രതിരോധ ക്ലാസ് നയിക്കുകയും മരുന്നുകള്‍ വിതരണം ചെയ്യുകയും ചെയ്തു. പഞ്ചായത്തംഗം ഷാന്‍ ജോസഫ് കദളിക്കാട്ടില്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം ആന്‍സി ജയിംസ്, അമ്മക്കൊരുമ്മ സ്‌നേഹ കൂട്ടായ്മ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ സാബു കുറ്റിപാലയ്ക്കല്‍ എന്നിവര്‍ സംസാരിച്ചു. ചേറ്റുകുഴി ഹോര്‍ട്ടി റിസര്‍ച്ച് സെന്ററിന്റെ ജൈവ പച്ചക്കറി കര്‍ഷകയ്ക്കുള്ള കര്‍ഷകശ്രേഷ്ഠ അവാര്‍ഡ് നേടിയ കപ്യാങ്കല്‍ ബിനോയിയുടെ മകള്‍ ടീന മോള്‍ ബിനോയിയെ ചടങ്ങില്‍ അനുമോദിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow