സിഐടിയു ജില്ലാ സമ്മേളനം: അണക്കരയില്‍ സ്വാഗത സംഘം രൂപീകരിച്ചു

സിഐടിയു ജില്ലാ സമ്മേളനം: അണക്കരയില്‍ സ്വാഗത സംഘം രൂപീകരിച്ചു

Jul 27, 2026 - 14:37
 0
സിഐടിയു ജില്ലാ സമ്മേളനം: അണക്കരയില്‍ സ്വാഗത സംഘം രൂപീകരിച്ചു
This is the title of the web page

ഇടുക്കി: സിഐടിയു ജില്ലാ സമ്മേളനം ഒക്ടോബര്‍ 17 മുതല്‍ 20 വരെ തീയതികളില്‍ അണക്കരയില്‍  നടക്കും. സമ്മേളനത്തിന്റെ നടത്തിപ്പിനുവേണ്ടിയുള്ള സ്വാഗതസംഘം രൂപീകരണയോഗം സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. നേതാക്കളായ കെ എസ് മോഹനന്‍, ആര്‍ തിലകന്‍. ടി എസ് ബിസി, എം തങ്കദ്വരൈ, പി രാജറാം  തുടങ്ങിയവര്‍ സംസാരിച്ചു.
ആര്‍ തിലകന്‍ ചെയര്‍മാനും ടി എസ് ബിസി കണ്‍വിനറും സതീഷ് ചന്ദ്രന്‍ ട്രഷററുമായിട്ടുള്ള 101 അംഗ എക്‌സിക്കുട്ടിവ് കമ്മിറ്റിയും 501 അംഗങ്ങള്‍ അടങ്ങിയ ജനറല്‍ കമ്മിറ്റിയും യോഗത്തില്‍ രൂപികരിച്ചു. വിവിധ സബ് കമ്മിറ്റികള്‍ക്കും രൂപം നല്‍കി. സതീഷ് ചന്ദ്രന്‍, എസ് സുധീഷ്, ഷെല്ലി തോമസ്, സിബി എബ്രഹാം, അജി പോളച്ചിറ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വിവിധ രക്തസാക്ഷി മണ്ഡപങ്ങളില്‍നിന്ന് വരുന്ന ജാഥകള്‍, പ്രതിനിധി സമ്മേളനം, പ്രകടനം, പൊതുസമ്മേളനം, കലാപരിപാടികള്‍ തുടങ്ങിയവയോടെയാണ് നാല് ദിവസങ്ങളിലായി ജില്ലാ സമ്മേളനം നടക്കുന്നത്.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow