വേഗറാണി ദേവപ്രിയയ്ക്ക് വീടൊരുക്കി സിപിഐഎം: താക്കോല്‍ദാനം 21ന് 

വേഗറാണി ദേവപ്രിയയ്ക്ക് വീടൊരുക്കി സിപിഐഎം: താക്കോല്‍ദാനം 21ന് 

Aug 19, 2026 - 11:16
 0
വേഗറാണി ദേവപ്രിയയ്ക്ക് വീടൊരുക്കി സിപിഐഎം: താക്കോല്‍ദാനം 21ന് 
This is the title of the web page

ഇടുക്കി: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ 38 വര്‍ഷത്തെ റെക്കോര്‍ഡ് തിരുത്തി സുവര്‍ണനേട്ടം  കൈവരിച്ച ദേവപ്രിയയ്ക്ക് സ്‌നേഹവീട് ഒരുക്കി നല്‍കി സിപിഐഎം. താക്കോല്‍ദാനം 21ന് രാവിലെ 11.30ന്  പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ നിര്‍വഹിക്കും. കാല്‍വരിമൗണ്ട് കൂട്ടക്കല്ലില്‍ 25 ലക്ഷം രൂപ ചെലവിലാണ് വീട് നിര്‍മിച്ചത്. നാലുകിടപ്പുമുറികള്‍, ഹാള്‍, സിറ്റ്ഔട്ട്, അടുക്കള, വര്‍ക്ക് ഏരിയ തുടങ്ങിയ സൗകര്യങ്ങളോടെയാണ് വീട് പൂര്‍ത്തിയാക്കിയത്. നേരത്തെ രണ്ട് കിടപ്പുമുറികളുള്ള പഴയ വീട്ടില്‍ ഏഴുപേരായിരുന്നു താമസിച്ചിരുന്നത്. കായികമേളയില്‍ റെക്കോര്‍ഡ് നേട്ടം കൈവരിച്ചതിനുപിന്നാലെ സിപിഐഎം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് വീട് നിര്‍മിച്ചുനല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. 2025 ഒക്ടോബര്‍ 29ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ശിലാസ്ഥാപനം ഉദ്ഘാടനം ചെയ്യുകയും എം എം മണി തറക്കല്ലിടുകയും ചെയ്തു. വീട്ടിലേക്കാവശ്യമായ കട്ടിലുകള്‍, കിടക്കകള്‍, സെറ്റി, ഡൈനിങ് ടേബിള്‍, കസേരകള്‍ തുടങ്ങിയ ഫര്‍ണിച്ചറുകള്‍ ഡിവൈഎഫ്‌ഐയും ജനാധിപത്യ മഹിളാ അസോസിയേഷനും ചേര്‍ന്ന് കൈമാറി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow