വണ്ടിപ്പെരിയാറില്‍ എലത്തോട്ടത്തിലേക്കുള്ള നടപ്പുവഴി സ്വകാര്യ വ്യക്തി അടച്ചതായി പരാതി    

വണ്ടിപ്പെരിയാറില്‍ എലത്തോട്ടത്തിലേക്കുള്ള നടപ്പുവഴി സ്വകാര്യ വ്യക്തി അടച്ചതായി പരാതി    

Aug 19, 2026 - 10:56
 0
വണ്ടിപ്പെരിയാറില്‍ എലത്തോട്ടത്തിലേക്കുള്ള നടപ്പുവഴി സ്വകാര്യ വ്യക്തി അടച്ചതായി പരാതി    
This is the title of the web page

ഇടുക്കി: കഴിഞ്ഞ 35 വര്‍ഷക്കാലമായി ഉപയോഗിച്ചുകൊണ്ടിരുന്ന ഏലത്തോട്ടത്തിലേക്കുള്ള നടപ്പുവഴി സ്വകാര്യ വ്യക്തി അടച്ചതായി പരാതി. വണ്ടിപ്പെരിയാര്‍ മൗണ്ട് എസ്റ്റേറ്റിലെ താമസക്കാരായ രാംദാസ്-പൊന്നമ്മ ദമ്പതികളാണ് പരാതിയുമായി രംഗത്തെത്തിയത്. സത്രം ഭാഗത്താണ് ഇവര്‍ക്ക് 80 സെന്റ് ഏലംത്തോട്ടമുള്ളത്. സ്വകാര്യ വ്യക്തിയുടെ പറമ്പിലൂടെയുള്ള മൂന്നടി വഴിയാണ് കഴിഞ്ഞ 35 വര്‍ഷക്കാലമായി ഇവര്‍ സ്ഥലത്തേക്ക് പോകുന്നതിനുവേണ്ടി ഉപയോഗിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ഏഴുമാസം മുമ്പ് ഇവര്‍ ഉപയോഗിച്ചുകൊണ്ടിരുന്ന വഴിയോടുകൂടിയുള്ള സ്ഥലം മറ്റൊരു സ്വകാര്യ വ്യക്തി വാങ്ങുകയും നാലോളം കൃഷിയിടത്തിലേക്ക് പോകുന്ന ആളുകളുടെ വഴി അടക്കുകയും ചെയ്തു. സംഭവത്തില്‍ ഇവര്‍ കോടതിയില്‍ പോയി ഇഞ്ചക്ഷന്‍ ഓര്‍ഡര്‍ വാങ്ങിയെങ്കിലും തിരികെ എത്തിയപ്പോള്‍ സ്ത്രീകളെ അപമാനിച്ചുവെന്ന കള്ളക്കേസില്‍ കുടുക്കാനും ശ്രമിച്ചു. 
ഇപ്പോള്‍ മറ്റൊരു വഴിയാണ് ഞങ്ങള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നതെന്ന് ഇവര്‍ പറയുന്നു. 
ഇപ്പോള്‍ ഉപയോഗിക്കുന്ന വഴിക്ക് കുറുകെ താല്‍ക്കാലിക പാലം നിര്‍മിച്ചാണ് ദമ്പതികള്‍ ഉപയോഗിക്കുന്നത്. ഇവിടെ വെള്ളം കയറിയാല്‍ പറമ്പിലേക്ക് പോകാന്‍ കഴിയാത്ത സാഹചര്യവുമുണ്ട്. അടിയന്തരമായി ബന്ധപ്പെട്ടവര്‍ വിഷയത്തില്‍ ഇടപെടണമെന്നാണ് ഇവരുടെ ആവശ്യം.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow