ഇരുന്നൂറേക്കറില്‍ എടിഎം കൗണ്ടര്‍ വേണമെന്ന് നാട്ടുകാര്‍
ഇരുന്നൂറേക്കറില്‍ എടിഎം കൗണ്ടര്‍ വേണമെന്ന് നാട്ടുകാര്‍

ഇടുക്കി: അടിമാലി ഇരുന്നൂറേക്കറില്‍ എടിഎം കൗണ്ടര്‍ സ്ഥാപിക്കണമെന്ന് ആവശ്യം. നിലവില്‍ പണമിടപാടുകള്‍ക്ക് കല്ലാര്‍കുട്ടി, കത്തിപ്പാറ, ആയിരമേക്കര്‍, ഇരുന്നൂറേക്കര്‍ മേഖലകളിലെ താമസക്കാര്‍ അടിമാലി ടൗണിലെത്തേണ്ട സ്ഥിതിയാണ്. പുതുതായി എടിഎം കൗണ്ടര്‍ സ്ഥാപിച്ചാല്‍ തൊഴിലുറപ്പ് തൊഴിലാളികള്‍, ക്ഷേമപദ്ധതി ഗുണഭോക്താക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ആശ്വാസകരമാകും. അടിമാലിയിലെത്തി ഇടപാടുകള്‍ നടത്താന്‍ ആളുകള്‍ക്ക് പണചെലവ് കൂടുതലാണ്. ഇരുന്നൂറേക്കര്‍ കേന്ദ്രീകരിച്ച് ദേശസാല്‍ക്കൃത ബാങ്കിന്റെ എടിഎം കൗണ്ടര്‍ സ്ഥാപിക്കാന്‍ അധികൃതര്‍ ഇടപെടണമെന്നാണ് ആവശ്യം.
What's Your Reaction?






