കോണ്‍ഗ്രസ് റിലേ ഉപവാസ സമരം 17 ദിവസം പിന്നിട്ടു
കോണ്‍ഗ്രസ് റിലേ ഉപവാസ സമരം 17 ദിവസം പിന്നിട്ടു

ഇടുക്കി: വണ്ടിപ്പെരിയാര്‍ സിഎച്ച്‌സിയോടുള്ള അവഗണകളില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് വണ്ടിപ്പെരിയാര്‍ വാളാര്‍ഡി മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ ആരംഭിച്ച റിലേ ഉപവാസ സമരം 17-ാം ദിവസം പിന്നിട്ടു. യൂത്ത് കോണ്‍ഗ്രസ് പീരുമേട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരം കെപിസിസി സെക്രട്ടറി എംഎന്‍ ഗോപി ഉദ്ഘാടനം ചെയ്തു. പത്രവാര്‍ത്തയ്ക്ക് വേണ്ടി മാത്രം സമര പന്തലില്‍ സന്ദര്‍ശനം നടത്തിയ വാഴൂര്‍ സോമന്‍ എംഎല്‍എ വിചാരിച്ചാല്‍ 24 മണിക്കൂറിനകം പരിഹരിക്കാവുന്ന പ്രതിസന്ധികളെ വണ്ടിപ്പെരിയാര്‍ സിഎച്ചസി യില്‍ ഉള്ളെന്ന് എംഎന്‍ ഗോപി പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡന്റ് എബിന്‍ കുഴുവേലില്‍ അധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി ഷാന്‍ അരുവിപ്ലാക്കല്‍ സ്വാഗതമാശംസിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറിമാരായ ഷാജിപൈനാടത്ത, ആര്‍ ഗണേശന്‍ ഐഎടിയുസി പീരുമേട് റീജണല്‍ പ്രസിഡന്റ് കെഎ സിദ്ദിഖ് നേതാക്കളായ എം ഉദയസൂര്യന്‍, കെ മാരിയപ്പന്‍, എം.എം ജലാലുദീന്‍, രാജന്‍ കൊഴുവന്‍മാക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു. വൈകുന്നേരം നടന്ന സമാപന യോഗത്തില്‍ ഡിസിസി ജനറല്‍ സെക്രട്ടറി ഷാജി പൈനാടത്ത് അധ്യക്ഷനായി. ഡിസിസി ജനറല്‍ സെക്രട്ടറി ബിജോ മാണി ഉദ്ഘാടനം ചെയ്തു
What's Your Reaction?






