അടിമാലി മന്നാങ്കണ്ടത്ത് ബന്ധുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം
അടിമാലി മന്നാങ്കണ്ടത്ത് ബന്ധുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം
ഇടുക്കി: മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ബന്ധുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും. അടിമാലി മന്നാങ്കണ്ടം മച്ചിപ്ലാവ് ചാറ്റുപാറക്കുടി ഉന്നതി സ്വദേശി ശശി (28)യെ കൊലപ്പെടുത്തിയ കേസില്‍ ചാറ്റുപാറക്കുടി ഉന്നതി സ്വദേശി രാജന്‍ (50) നെയാണ് നാലാം അഡിഷണല്‍ ജില്ലാ ആന്‍ഡ് സെഷന്‍സ് കോടതി ജഡ്ജി ലൈജുമോള്‍ ഷെരീഫ് ശിക്ഷിച്ചത്. 2017 ഡിസംബര്‍ 14നാണ് കേസിനാസ്പദമായ സംഭവം. കൊല്ലപ്പെട്ട ശശിയും പ്രതി രാജനും ബന്ധുക്കളാണ്. മദ്യപാനത്തിനെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഇരുവരും ശത്രുതയിലായിരുന്നു. സംഭവ ദിവസം ഇരുവരെയും ഒരുമിച്ച് മദ്യപിക്കുന്നതായി കണ്ടെന്ന സാക്ഷിമൊഴികളും കൊല്ലപ്പെട്ട ശശിയുടെ കഴുത്തില്‍നിന്ന് കൊലപാതകത്തിന് ഉപയോഗിച്ച ടവലിന്റെ ഫൈബര്‍ പാര്‍ട്ടുകള്‍ ലഭ്യമായതും ആ ടവല്‍ പ്രതി രാജന്റെ വീട്ടില്‍നിന്ന് കണ്ടെടുത്തതും കേസില്‍ നിര്‍ണായക തെളിവായി. ഫോറെന്‍സിക് റിപ്പോര്‍ട്ടില്‍ അതേ ടവല്‍ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് ശശിയെ കൊലചെയ്തതെന്ന വിവരണവും പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍ കണ്ടെത്തിയ വിവരങ്ങളും കോടതിയില്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചു.
What's Your Reaction?