വണ്ടിപ്പെരിയാര്‍ അഫി ട്രസ്റ്റ് ഭിന്നശേഷി കുട്ടികള്‍ക്ക് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു
വണ്ടിപ്പെരിയാര്‍ അഫി ട്രസ്റ്റ് ഭിന്നശേഷി കുട്ടികള്‍ക്ക് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു
ഇടുക്കി:വണ്ടിപ്പെരിയാര്‍ അഫി ട്രസ്റ്റ് വണ്ടിപ്പെരിയാര്‍, പീരുമേട് മേഖലകളിലെ ഭിന്നശേഷി കുട്ടികള്‍ക്ക് സാനിറ്ററി നാപ്കിന്‍, ഭക്ഷ്യക്കിറ്റ് എന്നിവ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ എം ഉഷ ഉദ്ഘാടനം ചെയ്തു. ഐസിഡിഎസ് പ്രവര്‍ത്തകരുടെ സഹായത്തോടെയാണ് അര്‍ഹരായ കുട്ടികളെ കണ്ടെത്തിയത്. ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ഭിന്നശേഷിക്കാര്‍ക്ക് ചലന സഹായികള്‍ വിതരണം ചെയ്തിരുന്നു. എല്ലാ മാസവും ഇവര്‍ക്ക് സഹായം എത്തിക്കാനുള്ള പദ്ധതിയും തയാറാക്കിയിട്ടുണ്ട്. ട്രസ്റ്റ് ഫൗണ്ടര്‍ ഡോ. അഡ്വ. മണികണ്ഠ ലക്ഷ്മണന്‍ അധ്യക്ഷനായി. അഴുത ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍ സെല്‍വത്തായി, വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് ശ്രീരാമന്‍, ബ്ലോക്ക് പഞ്ചായത്തംഗം ഷാജി പൈനാടത്ത്, സപ്ലൈ ഓഫീസര്‍ എം ഗണേശന്‍, ട്രസ്റ്റ് സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ കെ കുമാര്‍, മുന്‍ ബിഡിഓ എം ഹരിദാസ്, വണ്ടിപ്പെരിയാര്‍ ഗവ. യുപി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എസ് ടി രാജ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?

