മൂന്നുവയസുകാരിയെ ഉപദ്രവിച്ച 73കാരന്‍ അറസ്റ്റില്‍
മൂന്നുവയസുകാരിയെ ഉപദ്രവിച്ച 73കാരന്‍ അറസ്റ്റില്‍

ഇടുക്കി: മൂന്നുവയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച 73കാരനെ കുമളി പൊലീസ് അറസ്റ്റ് ചെയ്തു. ആനവിലാസം ശാസ്താനട സ്വദേശി മുത്തുരാജാണ് പിടിയിലായത്. ഡിസംബര്‍ 29നാണ് കേസിനാസ്പദമായ സംഭവം. രാവിലെ വീട്ടുമുറ്റത്ത് മറ്റ് കുട്ടികള്‍ക്കൊപ്പം കളിക്കുകയായിരുന്ന മൂന്നുവയസുകാരിയെ പ്രതി ഊഞ്ഞാലില്‍ ഇരുത്തി ഉപദ്രവിച്ചുവെന്നാണ് കേസ്. കുട്ടിയുടെ കരച്ചില്‍ കേട്ടെത്തിയ അമ്മ വിവരം ചൈല്‍ഡ് ലൈനില്‍ അറിയിച്ചു. ചൈല്‍ഡ് ലൈന്‍ പരിശോധനയ്ക്ക് ശേഷം കുമളി പൊലീസിനെ അറിയിച്ചു. ഒളിവില്‍ പോയ മുത്തുരാജിനെ തേനിയില്‍ നിന്നാണ് പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കുമളി എസ്.എച്ച്.ഒ ജോബിന്‍ ആന്റണി, എസ്.ഐമാരായ ജമാല്‍, സുബൈര്‍ ടി.എസ്, എ.എസ്.ഐ. ജോസ്, സി.പി.ഒ മാരായ ഷിജു മോന്‍ ആര്‍, സനില്‍ രവി, ശ്രീനാദ് പി.എസ് എന്നിവരാണ് പ്രതിയെ പിടികൂടിയത്
What's Your Reaction?






