നെടുങ്കണ്ടത്ത് സ്‌പോര്‍ട്‌സ് സമ്മിറ്റ് സംഘടിപ്പിച്ചു

നെടുങ്കണ്ടത്ത് സ്‌പോര്‍ട്‌സ് സമ്മിറ്റ് സംഘടിപ്പിച്ചു

Jan 2, 2024 - 06:59
Jul 8, 2024 - 07:15
 0
നെടുങ്കണ്ടത്ത് സ്‌പോര്‍ട്‌സ് സമ്മിറ്റ് സംഘടിപ്പിച്ചു
This is the title of the web page

ഇടുക്കി: നെടുങ്കണ്ടം പഞ്ചായത്തില്‍ സമഗ്ര കായിക വികസനം ലക്ഷ്യമാക്കി 'സ്‌പോര്‍ട്‌സ് സമ്മിറ്റ് ' നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ലേഖ ത്യാഗരാജന്‍ ഉദ്ഘാടനം ചെയ്തു. നെടുങ്കണ്ടം പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്‍മാന്‍ സുരേഷ് പള്ളിയാടിയില്‍ അധ്യക്ഷനായി. പുതിയ കായികനയവും കായിക സമ്പദ്ഘടനയും ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ 23, 24 ദിവസങ്ങളിലായി അന്താരാഷ്ട്ര കായികസമ്മേളനം സംഘടിപ്പിക്കുകയാണ്. ഇതിന് മുന്നോടിയായിയാണ് നെടുങ്കണ്ടം പഞ്ചായത്തില്‍ സ്‌പോര്‍ട്‌സ് സമ്മിറ്റ് സംഘടിപ്പിച്ചത്. കമ്യൂണിറ്റി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ കായിക മേഖലയിലെ പ്രമുഖര്‍ പങ്കെടുത്തു. 10 അംഗ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു. തുടര്‍ന്ന് ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തില്‍ പഞ്ചായത്തിലെ കായിക പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. യോഗത്തില്‍ വികസനകാര്യ സ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍ ബിന്ദു സഹദേവന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസര്‍ ദീപ്തി മരിയ ജോസ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം ടി എം ജോണ്‍, പഞ്ചായത്ത് സെക്രട്ടറി സുനില്‍ സെബാസ്റ്റ്യന്‍, എം എസ് മഹേശ്വരന്‍, ശോഭന വിജയന്‍, വിജയലക്ഷ്മി എന്നിവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow