കട്ടപ്പനയിൽ നടപ്പാതയിലേക്ക് പെട്ടി ഓട്ടോറിക്ഷ പാഞ്ഞുകയറി: 2 മെഡിക്കൽ വിദ്യാർഥികൾക്ക് പരിക്ക്
കട്ടപ്പനയിൽ നടപ്പാതയിലേക്ക് പെട്ടി ഓട്ടോറിക്ഷ പാഞ്ഞുകയറി: 2 മെഡിക്കൽ വിദ്യാർഥികൾക്ക് പരിക്ക്

ഇടുക്കി: കട്ടപ്പന പുതിയ ബസ് സ്റ്റാൻഡിന് സമീപം നടപ്പാതയിലേക്ക് പെട്ടി ഓട്ടോറിക്ഷ പാഞ്ഞുകയറി രണ്ടുപേർക്ക് പരിക്കേറ്റു. കട്ടപ്പന സഹകരണ ആശുപത്രിയുടെ കീഴിലുള്ള ഫാർമസി കോളേജിലെ വിദ്യാർഥികളും കട്ടപ്പന സ്വദേശികളുമായ എന്നിവർക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച വൈകിട്ട് 4 30 ഓടെ കട്ടപ്പന സഹകരണ ആശുപത്രിക്ക് മുമ്പിലാണ് അപകടം. ഇറക്കത്തിൽ നിയന്ത്രണം വിട്ട പെട്ടി ഓട്ടോറിക്ഷ നടപ്പാതയിലേക്ക് പാഞ്ഞു കയറി വിദ്യാർഥികളെ ഇടിക്കുകയായിരുന്നു. വാഹനം വൈദ്യുതി പോസ്റ്റിൽ ഇടിച്ചാണ് നിന്നത്. അപകടം നടന്നയുടൻ ഡ്രൈവർ സ്ഥലത്തുനിന്ന് കടന്നു കളഞ്ഞു. ഇയാൾ മദ്യലഹരിയിലായിരുന്നതായി സംശയിക്കുന്നു. പരിക്കേറ്റവരെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കട്ടപ്പന പോലീസ് നടപടി സ്വീകരിച്ചു.
What's Your Reaction?






