കട്ടപ്പന താലൂക്ക് ആശുപത്രിയിലെ പാര്‍ക്കിങ് ഗ്രൗണ്ട് ഉപയോഗരഹിതം

കട്ടപ്പന താലൂക്ക് ആശുപത്രിയിലെ പാര്‍ക്കിങ് ഗ്രൗണ്ട് ഉപയോഗരഹിതം

Jun 12, 2025 - 15:55
 0
കട്ടപ്പന താലൂക്ക് ആശുപത്രിയിലെ പാര്‍ക്കിങ് ഗ്രൗണ്ട് ഉപയോഗരഹിതം
This is the title of the web page

ഇടുക്കി: കട്ടപ്പന താലൂക്ക് ആശുപത്രിയിലെ പാര്‍ക്കിങ് ഗ്രൗണ്ട് നന്നാക്കാന്‍ നടപടിയില്ല. ആശുപത്രിയിലെ പ്രധാന ബ്ലോക്കിന്റെ എതിര്‍വശത്തുള്ള ഗ്രൗണ്ടില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ ഏറെ ബുദ്ധിമുട്ടുന്നു. ഗ്രൗണ്ടിനും ആശുപത്രിയിലേക്കുള്ള കോണ്‍ക്രീറ്റ് റോഡിനുമിടയില്‍ മഴവെള്ളം കുത്തിയൊലിച്ച് വന്‍ ഗര്‍ത്തം രൂപപ്പെട്ടിരിക്കുകയാണ്. പ്രതിദിനം 500ലേറെ പേര്‍ ആശുപത്രിയിലെത്തുന്നുണ്ട്. കൂടുതല്‍ പേരും വാഹനങ്ങളുമായാണ് എത്തുന്നത്. എന്നാല്‍ പാര്‍ക്കിങ് ഗ്രൗണ്ടില്‍ വാഹനങ്ങള്‍ കയറ്റണമെങ്കില്‍ ഏറെ ബുദ്ധിമുട്ടാണ്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇവിടെ ഗ്രൗണ്ട് നിര്‍മിച്ചത്. എന്നാല്‍ കോണ്‍ക്രീറ്റ് ചെയ്ത് ഉപയോഗപ്രദമാക്കാന്‍ നടപടി ഉണ്ടായില്ല. ഗ്രൗണ്ടിലേക്ക് വാഹനങ്ങള്‍ കയറുന്ന ഭാഗത്തെ മണ്ണൊലിച്ച് ഗര്‍ത്തം രൂപ്പെട്ടിരിക്കുകയാണ്. കാര്‍ ഉള്‍പ്പെടെ വാഹനങ്ങള്‍ ഗ്രൗണ്ടില്‍ കയറുമ്പോള്‍ അടിവശം ഇടിക്കും. ഇതോടെ വാഹനങ്ങള്‍ പ്രധാന ബ്ലോക്കിനുമുമ്പിലും ഇരുപതേക്കര്‍- തൊവരയാര്‍ റോഡിന്റെ വശങ്ങളിലുമാണ് പാര്‍ക്ക് ചെയ്യുന്നത്. ഇത് ആശുപത്രിയില്‍ ആംബുലന്‍സ് എത്തുമ്പോള്‍ ബുദ്ധിമുട്ടാകുന്നു. പാര്‍ക്കിങ് ഗ്രൗണ്ട് കോണ്‍ക്രീറ്റ് ചെയ്ത് ഉപയോഗപ്രദമാക്കണമെന്നാണ് ആവശ്യം.

What's Your Reaction?

like

dislike

love

funny

angry

sad

wow