വാക്കത്തി ഉപയോഗിച്ച് വളര്‍ത്തുനായയെ വെട്ടിക്കൊന്നു: യുവാവ് നാട്ടുകാരെയും പൊലീസിനെയും 'വട്ടം കറക്കി'യത് മണിക്കൂറുകള്‍: സംഭവം വലിയതോവാള മന്നാക്കുടിയില്‍

വാക്കത്തി ഉപയോഗിച്ച് വളര്‍ത്തുനായയെ വെട്ടിക്കൊന്നു: യുവാവ് നാട്ടുകാരെയും പൊലീസിനെയും 'വട്ടം കറക്കി'യത് മണിക്കൂറുകള്‍: സംഭവം വലിയതോവാള മന്നാക്കുടിയില്‍

Jun 12, 2025 - 15:37
 0
വാക്കത്തി ഉപയോഗിച്ച് വളര്‍ത്തുനായയെ വെട്ടിക്കൊന്നു: യുവാവ് നാട്ടുകാരെയും പൊലീസിനെയും 'വട്ടം കറക്കി'യത് മണിക്കൂറുകള്‍: സംഭവം വലിയതോവാള മന്നാക്കുടിയില്‍
This is the title of the web page

ഇടുക്കി: പാമ്പാടുംപാറയ്ക്ക് സമീപം വളര്‍ത്തുനായയെ വാക്കത്തി ഉപയോഗിച്ച് വെട്ടിക്കൊന്ന യുവാവ് മണിക്കൂറുകളോളം പരിഭ്രാന്തി സൃഷ്ടിച്ചു. വലിയതോവാള മന്നാക്കുടിക്ക് സമീപം വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം. ഇയാള്‍ക്ക് മാനസിക വിഭ്രാന്തിയുള്ളതായി സംശയിക്കുന്നു. രാവിലെ വീട്ടില്‍ മറ്റ് കുടുംബാംഗങ്ങളുമായി വഴക്കിട്ട ഇയാള്‍ പുറത്തിറങ്ങി നായയെ വെട്ടിക്കൊന്നു. തുടര്‍ന്ന്, കൊല്ലാനുപയോഗിച്ച വാക്കത്തിയുമായി വീടിനുള്ളില്‍ കയറി വാതിലടച്ചു. വിവരമറിഞ്ഞ് വണ്ടന്‍മേട് പൊലീസ് സ്ഥലത്തെത്തി അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. പൊലീസുകാരെയും നാട്ടുകാരെയും ഇയാള്‍ അസഭ്യം വിളിക്കുകയും ആക്രോശിക്കുകയും ചെയ്തു. പൊലീസ് അറിയിച്ചതനുസരിച്ച് കട്ടപ്പന അഗ്നിരക്ഷാസേന സ്ഥലത്തെത്തി. വീടിനുള്ളിലേക്ക് വെള്ളം ചീറ്റിക്കുമെന്ന് അറിയിച്ചതോടെ ഇയാള്‍ വാതില്‍ തുറന്ന് പുറത്തിറങ്ങി. തുടര്‍ന്ന് പൊലീസും അഗ്നിരക്ഷാസേനയും നാട്ടുകാരുംചേര്‍ന്ന് ഇയാളെ കീഴ്‌പ്പെടുത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയി.

What's Your Reaction?

like

dislike

love

funny

angry

sad

wow