വണ്ടന്‍മേട് പഞ്ചായത്തില്‍ ഭിന്നശേഷിക്കാരുടെ ഗ്രാമസഭ നടത്തി
വണ്ടന്‍മേട് പഞ്ചായത്തില്‍ ഭിന്നശേഷിക്കാരുടെ ഗ്രാമസഭ നടത്തി

ഇടുക്കി: വണ്ടന്‍മേട് പഞ്ചായത്തിലെ ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവരുടെ പ്രത്യേക സഭ പുറ്റടി എസ്എന്‍ഡിപി ഓഡിറ്റോറിയത്തില്‍ നടന്നു. പ്രസിഡന്റ് സുരേഷ് മാരങ്കേരി ഉദ്ഘാടനം നിര്‍വഹിച്ചു. 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭിന്നശേഷി വയോജന ക്ഷേമത്തിനായി നടപ്പിലാക്കി വരുന്നതും 2025 26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കേണ്ടതുമായ പദ്ധതികള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് ഗ്രാമസഭ ചേര്‍ന്നത്. വൈസ് പ്രസിഡന്റ് ഫിലോമിന രാജു അധ്യക്ഷനായി. ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ബിന്ദു കെ പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം ഷൈനി റോയ്, പഞ്ചായത്തംഗങ്ങളായ ജി പി രാജന്‍, സൂസന്‍ ജേക്കബ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






