വണ്ടന്‍മേട് പഞ്ചായത്തില്‍ ടേക്ക് എ ബ്രേക്ക് പദ്ധതി ഉദ്ഘാടനം
വണ്ടന്‍മേട് പഞ്ചായത്തില്‍ ടേക്ക് എ ബ്രേക്ക് പദ്ധതി ഉദ്ഘാടനം

ഇടുക്കി: വണ്ടന്‍മേട് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പുറ്റടിയില്‍ പണികഴിപ്പിച്ച ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ ഉദ്ഘാടനം പ്രസിഡന്റ് സുരേഷ് മാനങ്കേരി നിര്‍വഹിച്ചു. ഇതോടൊപ്പം സബ്‌സിഡി നിരക്കില്‍ ജീവന്‍ രക്ഷാ മരുന്നുകള്‍ ലഭ്യമാക്കുന്ന സാന്ത്വനം മെഡിക്കല്‍സിന്റെ ഉദ്ഘാടനവും നടന്നു. 37 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. സബ്‌സിഡി നിരക്കില്‍ ജീവന്‍ രക്ഷാ മരുന്നുകള്‍ ലഭ്യമാകുന്ന സാന്ത്വനം മെഡിക്കല്‍ ടേക്ക് എ ബ്രേക്ക് മന്ദിരത്തോട് അനുബന്ധിച്ച് പ്രവര്‍ത്തനമാരംഭിച്ചു. സ്‌നാക്‌സ് ആന്‍ഡ് കോഫി ഷോപ്പിന്റെ ഉദ്ഘാടനം വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് എം സി രാജു നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ഷൈനി റോയ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫിലോമിന രാജു, പഞ്ചായത്തംഗങ്ങളായ സൂസന്‍ ജേക്കബ്, ജി പി രാജന്‍, തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






