കട്ടപ്പന വള്ളക്കടവില്‍ പാതയോരത്തെ തള്ളിയ മാലിന്യം നീക്കി: സാമൂഹിക വിരുദ്ധര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് നഗരസഭ
കട്ടപ്പന വള്ളക്കടവില്‍ പാതയോരത്തെ തള്ളിയ മാലിന്യം നീക്കി: സാമൂഹിക വിരുദ്ധര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് നഗരസഭ

ഇടുക്കി: അടിമാലി- കുമളി ദേശീയപാതയിലെ കട്ടപ്പന- ആനവിലാസം റൂട്ടില്‍ വള്ളക്കടവിനുസമീപം റോഡരികില്‍ തള്ളിയ മാലിന്യം കട്ടപ്പന നഗരസഭ ആരോഗ്യവിഭാഗം നീക്കി. മാലിന്യം തള്ളിയവര്‍ക്കെതിരെ തെളിവുകള്‍ ലഭിച്ചതായും നിയമനടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ദേശീയപാതയില്‍നിന്ന് കടമാക്കുഴിക്ക് തിരിയുന്ന ഭാഗത്താണ് കഴിഞ്ഞദിവസം വന്‍തോതില്‍ മാലിന്യം തള്ളിയത്. കുട്ടികളുടെ നാപ്കിന്‍സ്, വീട്ടുമാലിന്യം ഉള്‍പ്പെടെയാണ് ചാക്കുകളിലായി കെട്ടിക്കിടന്നത്. വിവരമറിഞ്ഞ് ആരോഗ്യപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി മാലിന്യം നീക്കി. ആളൊഴിഞ്ഞ പ്രദേശങ്ങളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുമെന്നും അധികൃതര്‍ പറഞ്ഞു.
What's Your Reaction?






