കട്ടപ്പന പാറക്കടവില്‍ കെ സ്റ്റോര്‍ തുറന്നു
കട്ടപ്പന പാറക്കടവില്‍ കെ സ്റ്റോര്‍ തുറന്നു

ഇടുക്കി: കട്ടപ്പന നഗരസഭാപരിധിയിലെ മൂന്നാമത്തെ കെ സ്റ്റോര്‍ പാറക്കടവില്‍ പ്രവര്‍ത്തനമാരംഭിച്ചു. റേഷനിങ് ഇന്‍സ്‌പെക്ടര്‍ പി എന്‍ മനോജ് ഉദ്ഘാടനം ചെയ്തു. നിലവിലുള്ള റേഷന്‍കടയുടെ പശ്ചാത്തലസൗകര്യം വികസിപ്പിച്ച് കൂടുതല്‍ സേവനങ്ങള്‍ ലഭ്യമാക്കുകയാണ് 'കെ-സ്റ്റോറി'ലൂടെ ഉദ്ദേശിക്കുന്നത്. ഭക്ഷ്യസാധനങ്ങള്‍ക്ക് പുറമേ മിതമായ നിരക്കില്‍ അഞ്ച് കിലോഗ്രാം തൂക്കമുള്ള പാചകവാതക സിലണ്ടര്‍ര്‍, ശബരി, മില്‍മ ഉല്‍പ്പന്നങ്ങള്‍ എന്നിവയും കെ സ്റ്റോറില്‍ ലഭിക്കും. 10,000 രൂപ വരെ ഇടപാട് നടത്താന്‍ കഴിയുന്ന മിനി ബാങ്കിങ് സംവിധാനം, വൈദ്യുതി ബില്‍, വാട്ടര്‍ ബില്‍ ഉള്‍പ്പെടെയുള്ള യൂട്ടിലിറ്റി പേയ്മെന്റുകള്‍ തുടങ്ങിയവയും ഉടന്‍ ആരംഭിക്കും. പാറക്കടവില്‍ പി ബി സുരേഷിന്റെ ഉടമസ്ഥതയില്‍ 32 വര്‍ഷമായി പ്രവര്‍ത്തിച്ച് വന്നിരുന്ന റേഷന്‍കടയാണ് കെ സ്റ്റോര്‍ ആയി ഉയര്‍ത്തിയത്. റേഷന്‍ വ്യാപാരികളായ ജിജോ മാത്യു, എ ആഗസ്തി, പ്രതീപ് മുകളേല്‍ തുടങ്ങഇയവര്‍ സംസാരിച്ചു.
What's Your Reaction?






