മുരിക്കാശേരി പൊലീസിന് നേരെ മദ്യപസംഘത്തിന്റെ ആക്രമണം
മുരിക്കാശേരി പൊലീസിന് നേരെ മദ്യപസംഘത്തിന്റെ ആക്രമണം

ഇടുക്കി: മുരിക്കാശേരി പൊലീസിന് നേരെയുണ്ടായ മദ്യപസംഘത്തിന്റെ ആക്രമണത്തില്‍ 4 ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. എസ്എച്ച്ഒ കെ എം സന്തോഷ്‌കുമാര്‍, എസ്‌ഐ മധുസൂദനന്‍, എസ്‌സിപിഒ രതീഷ്, സിപിഒ എല്‍ദോസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മുരിക്കാശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി പെട്രോളിങ് നടത്തുന്നതിനിടെ ചെമ്പകപ്പാറ കുറിസിറ്റി വെയിറ്റിങ് ഷെഡിലിരുന്ന് മദ്യപിക്കുകയായിരുന്ന പ്രതികള്‍ ഉദ്യേഗസ്ഥരെ ആക്രമിക്കുകയായിരുന്നു. പെരിഞ്ചാംകുട്ടി സ്വദേശികളായ പുത്തന്‍പുരക്കല്‍ സുമേഷ്, പുത്തന്‍പുരക്കല്‍ സുനീഷ്, പള്ളിപ്പറമ്പില്‍ ജിജോ എന്നിവരെ കസ്റ്റഡിയിലെടുത്തു. തെളിവെടുപ്പിന് ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
What's Your Reaction?






