നരിയമ്പാറ ദേവിക്ക് ആത്മനൈവേദ്യം സമര്‍പ്പിച്ച് ഭക്തര്‍
നരിയമ്പാറ ദേവിക്ക് ആത്മനൈവേദ്യം സമര്‍പ്പിച്ച് ഭക്തര്‍

ഇടുക്കി: നരിയമ്പാറ പുതിയകാവ് ദേവിക്ഷേത്രത്തില്‍ പൊങ്കാലയിട്ട് ഭക്തര്‍. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ഭണ്ഡാര പൊങ്കാലായാണ് ചടങ്ങ് നടത്തിയത്. മേല്‍ശാന്തി കൃഷ്ണന്‍ എമ്പ്രാന്തിരി മുഖ്യകാര്‍മികത്വം വഹിച്ചു. 23 വര്‍ഷമായി നടത്തിവരുന്ന പൊങ്കാല മഹോത്സവത്തില്‍ ഇത്തവണയും നൂറുകണക്കിന് ഭക്തര്‍ പങ്കെടുത്തു. രാവിലെ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. കൃഷ്ണന്‍ എമ്പ്രാന്തിരി ഭണ്ഡാര അടുപ്പിലേക്ക് തീ പകര്‍ന്നു. തുടര്‍ന്ന് പെങ്കാലദ്രവ്യങ്ങള്‍ ഉപയോഗിച്ച് പൊങ്കാലയിട്ടു. മഹാപ്രസാദമൂട്ടില്‍ മുഴുവന്‍പേരും പങ്കെടുത്തു. വൈസ് ചെയര്‍മാന്‍ സുരേഷ് കുഴിക്കാട്ട്, രാജേഷ് നാരായണന്‍, ബാബു കല്ലൂരാത്ത്, ജെ ജയകുമാര്‍, സുബാഷ് എന്നിവര്‍ നേതൃത്വംനല്‍കി.
What's Your Reaction?






