തങ്കമണി-പ്രകാശ് റോഡില്‍ ഐറിഷ് ഓട നിര്‍മിക്കണമെന്ന് നാട്ടുകാര്‍
തങ്കമണി-പ്രകാശ് റോഡില്‍ ഐറിഷ് ഓട നിര്‍മിക്കണമെന്ന് നാട്ടുകാര്‍

ഇടുക്കി: തങ്കമണി-പ്രകാശ് റോഡില്‍ ഓടകള്‍ നിര്‍മിക്കാത്തത് അപകടങ്ങള്‍ക്ക് കാരണമാകുന്നു.
പൊതുമരാമത്ത് വകുപ്പ് നിര്‍മാണം പൂര്‍ത്തിയാക്കിയ റോഡിലെ ഐറീഷ് ഓട നിര്‍മാണം ഫയലില്‍ ഉറങ്ങുകയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. ബിഎംബിസി നിലവാരത്തില്‍ പണി പൂര്‍ത്തിയാക്കിയ റോഡിന്റെ ഇരുവശങ്ങളിലും അഗാതമായ ഗര്‍ദങ്ങളോടുകൂടിയ കട്ടിങ്ങ് ആണ് നിലവിലുള്ളത്. ഇത് കാല്‍നടയാത്രിക്കാര്‍ക്കും ഇരുചക്ര വാഹന യാത്രികര്‍ക്കും ഭീഷണിയുയര്‍ത്തുന്നു. വാഹനങ്ങള്‍ കൊക്കയില്‍ പതിക്കാതെ നിര്‍മിച്ച ബാരിക്കേഡുകള്‍പോലും റോഡിന്റെ വീതി കുറവുമൂലം തകരുന്ന അവസ്ഥയിലാണ്. സ്വകാര്യ വ്യക്തികള്‍ സ്ഥലം വിട്ടുനല്‍കാത്തതാണ് ഓട നിര്‍മാണത്തിന് തടസം. കാലവര്‍ഷം ആകുന്നതോടെ റോഡില്‍ മലിനജലം ഒഴുകുന്നതോടെ റോഡ് പൂര്‍ണ തകര്‍ച്ചയിലെത്തും . അടിയന്തരമായി റോഡിന് ഐറിഷ് ഓട നിര്‍മിക്കുവാന്‍ നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?






