ദിശാബോര്‍ഡുകളില്ല: അലഞ്ഞുതിരിയുന്ന കന്നുകാലികള്‍ ഏറെ: വണ്ടിപ്പെരിയാര്‍ വാളാര്‍ഡി ജങ്ഷനില്‍ വാഹനയാത്രികര്‍ക്ക് ദുരിതം
ദിശാബോര്‍ഡുകളില്ല: അലഞ്ഞുതിരിയുന്ന കന്നുകാലികള്‍ ഏറെ: വണ്ടിപ്പെരിയാര്‍ വാളാര്‍ഡി ജങ്ഷനില്‍ വാഹനയാത്രികര്‍ക്ക് ദുരിതം

ഇടുക്കി: കൊട്ടാരക്കര-ദിന്‍ഡിഗല്‍ ദേശീയപാതയിലെ അപകടസാധ്യത മേഖലയായ വണ്ടിപ്പെരിയാര്‍ വാളാര്‍ഡി ജങ്ഷനില്‍ മണ്ഡലകാലത്തിനുമുമ്പ് സുരക്ഷിതയാത്ര ഉറപ്പാക്കാന്‍ കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തണമെന്ന് ആവശ്യം. കഴിഞ്ഞ തീര്‍ഥാടന കാലത്ത് നിരവധി അപകടങ്ങളാണ് ഇവിടെയുണ്ടായത്. കൂടുതല്‍ ദിശാബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും റോഡില്‍ അലഞ്ഞുതിരിയുന്ന കന്നുകാലികളെ നിയന്ത്രിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
കഴിഞ്ഞ സീസണില്‍ ആറ് വാഹനാപകടങ്ങള്‍ ഇവിടെ സംഭവിച്ചതായാണ് കണക്കുക. ദിശാബോര്‍ഡുകളുടെ അഭാവമാണ് പ്രധാനപ്രശ്‌നം. ഇത് ഇതര സംസ്ഥാനക്കാരായ തീര്‍ഥാടകരെ ഏറെ ബുദ്ധിമുട്ടിക്കുന്നു. അപകടത്തില്‍പെടുന്നവയില്‍ ഏറെയും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെ വാഹനങ്ങളാണ്. ചില ബോര്‍ഡുകള്‍ കാലപ്പഴക്കത്താല്‍ നശിച്ചു. കൂടാതെ, റോഡില്‍ അലഞ്ഞുതിരിയുന്ന കന്നുകാലികള്‍ യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിക്കുന്നു. കന്നുകാലികളെ പിടികൂടി ഉടമകളില്‍ നിന്ന് പിഴ ഈടാക്കണമെന്നാണ് ആവശ്യം.
What's Your Reaction?






