ചൊക്രമുടിയിലെ കൈയേറ്റ ഭൂമി സന്ദര്‍ശിച്ച് അന്വേഷണ സംഘത്തലവന്‍ കെ സേതുരാമന്‍
ചൊക്രമുടിയിലെ കൈയേറ്റ ഭൂമി സന്ദര്‍ശിച്ച് അന്വേഷണ സംഘത്തലവന്‍ കെ സേതുരാമന്‍

ഇടുക്കി: ഭൂമി കൈയേറ്റങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണത്തിനായി സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തലവന്‍ ഐജി കെ സേതുരാമന്‍ ചൊക്രമുടി സന്ദര്‍ശിച്ചു. ആദിവാസികള്‍ വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന സര്‍ക്കാര്‍ ഭൂമിയില്‍ കൈയേറ്റവും അനധികൃത നിര്‍മാണവും നടന്നിട്ടുണ്ടെന്ന് വ്യക്തമായതായും ചൊക്രമുടിയിലെ കൈയേറ്റങ്ങളില്‍ നടക്കുന്ന റവന്യു വകുപ്പിന്റെ വിചാരണ പൂര്‍ത്തിയായാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചൊക്രമുടി, പരുന്തുംപാറ എന്നിവിടങ്ങളിലെ കൈയേറ്റവും അനധികൃത നിര്‍മാണങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മൂന്നാര്‍ മേഖലയിലെ മറ്റ് കൈയേറ്റങ്ങളെക്കുറിച്ചും അന്വേഷണം നടത്തും. കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥരുടെ അനധികൃത സ്വത്തുസമ്പാദനവും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തുമെന്നും കെ സേതുരാമന്‍ പറഞ്ഞു.
What's Your Reaction?






