ആറ്റുകാല്‍ കുടിവെള്ള പദ്ധതി നവീകരണം: ആലോചനായോഗം ഉപ്പുതറയില്‍
ആറ്റുകാല്‍ കുടിവെള്ള പദ്ധതി നവീകരണം: ആലോചനായോഗം ഉപ്പുതറയില്‍

ഇടുക്കി: ഉപ്പുതറ ആറ്റുകാല്‍ മേട്ട് ഭാഗത്തെ കുടിവെള്ള പദ്ധതി നവീകരണത്തിന്റെ ഭാഗമായി ആലോചനായോഗം ചേര്‍ന്നു. ബ്ലോക്ക് പഞ്ചായത്തംഗം എം ടി മനോജ് ഉദ്ഘാടനം ചെയ്തു. പ്രദേശത്തെ 53 കുടുംബങ്ങളാണ് ഗുണഭോക്താക്കള്‍. 8.1 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. നവീകരണത്തിന്റെ ഭാഗമായി 2 ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള പുതിയ ടാങ്ക് നിര്‍മിക്കുകയും തകരാറിലായ പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുകയും ചെയ്യും. ഉപ്പുതറ പഞ്ചായത്തംഗം സാബു വേങ്ങവേലിയില്‍, അജി, രാജേഷ് പി എസ്, അനില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






