പ്രകൃതി അഗ്രിക്കേഷന്‍ സെന്റര്‍ ശനിയാഴ്ച മുതല്‍ പ്രവര്‍ത്തനമാരംഭിക്കും
പ്രകൃതി അഗ്രിക്കേഷന്‍ സെന്റര്‍ ശനിയാഴ്ച മുതല്‍ പ്രവര്‍ത്തനമാരംഭിക്കും

ഇടുക്കി: അയ്യപ്പന്‍കോവില്‍ കൃഷിഭവന്റെ പ്രകൃതി അഗ്രിക്കേഷന്‍ സെന്ററിന്റെ പ്രവര്‍ത്തനം ശനിയാഴ്ച മുതല്‍ ആരംഭിക്കും എന്ന് അയ്യപ്പന്‍കോവില്‍ കൃഷി ഓഫീസര്‍ അറിയിച്ചു. അയ്യപ്പന്‍കോവില്‍ കൃഷിഭവന്റെ കീഴില്‍ വരുന്ന കര്‍ഷകരെ കോര്‍ത്തിണക്കയാണ് അഗ്രിക്കേഷന്‍ സെന്ററിന്റെ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകുന്നത്. എന്നാല്‍ കടുത്ത വേനല്‍ കാര്‍ഷിക മേഖലയ്ക്ക് തിരിച്ചടി നല്‍കിയപ്പോള്‍ കര്‍ഷകര്‍ സംഭരിക്കുന്ന ഉല്‍പ്പന്നങ്ങള്‍ സെന്ററിലേക്ക് എത്താതായതോടുകൂടി സെന്ററിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തി വയ്ക്കുകയായിരുന്നു. ഓണം വിപണി ലക്ഷ്യമിട്ടാണ് വീണ്ടും സെന്ററിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതെന്ന് കൃഷി ഓഫീസര്‍ അന്നാ ഇമ്മാനുവല്‍ പറഞ്ഞു. കര്‍ഷകര്‍ സംഭരിക്കുന്ന കാര്‍ഷിക ഉത്പന്നങ്ങള്‍ സെന്ററില്‍ എത്തിച്ച് മിതമായ നിരക്കില്‍ കര്‍ഷകര്‍ക്കും പൊതുജനങ്ങള്‍ക്കും നല്‍കുക എന്നതാണ് അഗ്രിക്കേഷന്‍ സെന്ററിന്റെ ലക്ഷ്യം. സെന്ററിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ഓണം വിപണി കൂടുതല്‍ സജീവമാകും എന്ന പ്രതീക്ഷയിലാണ് കൃഷിഭവന്‍ അധികൃതര്‍.
What's Your Reaction?






