കാര്‍ഷിക മേഖലയിലൂടെ ഉപജീവനമാര്‍ഗം കണ്ടെത്തി ഉപ്പൂട്ടില്‍ റോയ്
കാര്‍ഷിക മേഖലയിലൂടെ ഉപജീവനമാര്‍ഗം കണ്ടെത്തി ഉപ്പൂട്ടില്‍ റോയ്

ഇടുക്കി: കാര്‍ഷിക മേഖല പാടേ തകരുമ്പോഴും കൃഷിയെ നെഞ്ചോട് ചേര്‍ത്തു പിടിക്കുന്ന ഒരു കര്‍ഷകന്‍ ഉണ്ട് അയ്യപ്പന്‍കോവിലില്‍. മാട്ടുകട്ട സ്വദേശി ഉപ്പൂട്ടില്‍ റോയിയാണ് 20 വര്‍ഷത്തിലേറെയായി കാര്‍ഷിക മേഖലയിലൂടെ ഉപജീവനമാര്‍ഗം കണ്ടെത്തുന്നത്. ഇത്തവണത്തെ ഓണത്തിന് വിപണിയില്‍ എത്തിക്കുന്നതിനായി അരയേക്കറോളം സ്ഥലത്ത് വിശാലമായ പച്ചക്കറിത്തോട്ടമാണ് റോയി ഒരുക്കിയിരിക്കുന്നത്. കൃഷിഭവന്റെ സഹായത്തോടെ നടത്തിയ പച്ചക്കറികൃഷിയുടെ ആദ്യഘട്ട വിളവെടുപ്പ് അയ്യപ്പന്‍കോവില്‍ കൃഷി ഓഫീസര്‍ അന്ന ഇമ്മാനുവലിന്റ നേതൃത്വത്തില്‍ നടന്നു.
ആന്ധ്ര ബീന്‍സ്, നാടന്‍ ബീന്‍സ്, ഇഞ്ചി ,മത്തന്‍, കപ്പ, തുടങ്ങി വിവിധതരത്തിലുള്ള പച്ചക്കറികളാണ് തോട്ടത്തിലുള്ളത്. ഇതുകൂടാതെ തരിശ് ആയി കിടക്കുന്ന മറ്റ് സ്ഥലങ്ങളിലേക്കും കൃഷി വ്യാപിപ്പിക്കാനാണ് റോയുടെ തീരുമാനം.
What's Your Reaction?






