കട്ടപ്പന കുന്തളംപാറ റോഡില്‍ യാത്രാദുരിതം
കട്ടപ്പന കുന്തളംപാറ റോഡില്‍ യാത്രാദുരിതം

ഇടുക്കി: കട്ടപ്പന നഗരത്തിലെ ഏറ്റവും തിരക്കേറിയ കുന്തളംപാറ റോഡ് അവഗണനയില്‍. പലസ്ഥലങ്ങളിലും ടാറിങ് തകര്‍ന്ന് ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടതോടെ ഗതാഗതം ദുഷ്‌കരമായി. പലതവണ അറ്റകുറ്റപ്പണി നടത്തിയെങ്കിലും വീണ്ടും പൊളിഞ്ഞ് പഴയപടിയായി.
പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്ന് കുമളി, നെടുങ്കണ്ടം മേഖലകളിലേക്ക് ബസുകള്‍ കടന്നുപോകുന്ന പാതയില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. മാര്‍ക്കറ്റുകളിലേക്കും സെന്‍ട്രല്‍ ജങ്ഷനിലേക്കും എത്തിച്ചേരുന്ന റോഡ് തകര്‍ന്ന് വന്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടതോടെ യാത്രാക്ലേശം രൂക്ഷമായി.
മഴക്കാലത്ത് റോഡില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. കാല്‍നടയാത്രികരാണ് ഏറെ ബുദ്ധിമുട്ടുന്നത്്. ഓടയില്ലാത്തതാണ് റോഡിന്റെ തകര്‍ച്ചയ്ക്ക് പ്രധാന കാരണം. വീതിക്കുറവും പാതയോരങ്ങളിലെ അനധികൃത പാര്‍ക്കിങ്ങും വാഹന ഗതാഗതത്തിനുതിരിച്ചടിയാണ്.
What's Your Reaction?






