വട്ടറ കളഞ്ചിയം ഫെഡറേഷന്റെ നേതൃത്വത്തില്‍ കണ്‍സര്‍വ്വ് പ്രൊജക്റ്റ് സംഘടിപ്പിച്ചു
വട്ടറ കളഞ്ചിയം ഫെഡറേഷന്റെ നേതൃത്വത്തില്‍ കണ്‍സര്‍വ്വ് പ്രൊജക്റ്റ് സംഘടിപ്പിച്ചു

ഇടുക്കി: കട്ടപ്പനയില്‍ പ്രവര്‍ത്തിക്കുന്ന വട്ടറ കളഞ്ചിയം ഫെഡറേഷന്റെ നേതൃത്വത്തില്‍ കണ്‍സര്‍വ്വ് പ്രൊജക്റ്റ് സംഘടിപ്പിച്ചു. കൃഷി ഓഫീസര്‍ ആഗ്‌നസ് ജോസ് പരിപാടി ഉദ്ഘാടനം ചെയ്തു. കര്‍ഷകരുടെ ഉപജീവനമാര്‍ഗ്ഗം വര്‍ധിപ്പിക്കുക, ജലാശയം -മണ്ണ് സംരക്ഷണം, വിവിധ കാര്‍ഷിക പ്രവര്‍ത്തികള്‍ തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയോട് അനുബന്ധിച്ച് നടന്ന യോഗത്തില്‍ ഫെഡറേഷനിലെ 250 അംഗങ്ങളുടെ മണ്ണ് സാമ്പിള്‍ പരിശോധന, ജല സാമ്പിള്‍ പരിശോധന,തേനീച്ച പരിശീലനം തുടങ്ങിയ വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തി. മണ്ണു പരിശോധനയുടെ പ്രയോജനങ്ങള്‍ എന്തൊക്കെ, മണ്ണിന്റെ പോഷകങ്ങളുടെ ഉപയോഗങ്ങള്‍ എങ്ങനെ, ദീര്‍ഘകാല മണ്ണ് സംരക്ഷണത്തിലേക്ക് എങ്ങനെ പോകാം, തുടങ്ങിയ കാര്യങ്ങളില്‍ കര്‍ഷകരായ സ്ത്രീകള്‍ക്ക് ബോധവല്‍ക്കരണം നല്‍കി. കൃഷി അസിസ്റ്റന്റ് ഓഫീസര്‍ സി.എസ് ധയ പരിശീലനവും ബോധവല്‍ക്കരണ ക്ലാസുകളും നയിച്ചു. കട്ടപ്പന വട്ടറ കളഞ്ചിയം ഫെഡറേഷന്‍ കോര്‍ഡിനേറ്റര്‍ ബാല മുരുകന്‍, ഇടുക്കി റീജിയണല്‍ ഇന്‍ ചാര്‍ജ് പ്രഭു, ഫെഡറേഷന്റെ മറ്റ് അംഗങ്ങള്‍ എന്നിവര്‍ യോഗത്തിന് നേതൃത്വം നല്‍കി. യോഗത്തിനോട് അനുബന്ധിച്ച് കട്ടപ്പന താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചിരുന്നു.
What's Your Reaction?






