വെള്ളാരംകുന്ന് സെന്റ് മേരിസ് സ്‌കൂളില്‍ ക്ലബ്ബ് ഉദ്ഘാടനം
വെള്ളാരംകുന്ന് സെന്റ് മേരിസ് സ്‌കൂളില്‍ ക്ലബ്ബ് ഉദ്ഘാടനം

ഇടുക്കി: വെള്ളാരംകുന്ന് സെന്റ് മേരിസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിവിധ ക്ലബ്ബുകളുടെ പ്രവര്‍ത്തനം ആരംഭിച്ചു. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ.ഫിലിപ്പ് മുഖ്യ അതിഥി ആയിരുന്നു. സ്‌കൂള്‍ മാനേജര്‍ ഫാ.ഡോ. അഗസ്റ്റിന്‍ പുതുപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. താരോദയം എന്ന പേര് സൂചിപ്പിക്കും വിധം നിരവധി താരങ്ങള്‍ വിവിധ മേഖലകളില്‍ ഉണ്ടാകട്ടേയെന്ന് ജിജി കെ ഫിലിപ്പ് പറഞ്ഞു. ഭാഷാ പദ്ധതിയുടെ ഭാഗമായി സ്‌പൈസസ് ബോര്‍ഡ് വൈസ് പ്രസിഡന്റ് സ്റ്റെനി പോത്തന്‍ സ്‌പോണ്‍സര്‍ ചെയ്ത ദീപിക ദിനപത്രം സ്‌കൂള്‍ മാനേജര്‍ കുട്ടികള്‍ക്ക് വിതരണം ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ മിനി ജോണ്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റെജി ടി. തോമസ്, അസിസ്റ്റന്റ് മാനേജര്‍ ഫാ. എബിന്‍ തയ്യില്‍, പിടിഎ പ്രസിഡന്റ് ജോര്‍ജ് കണിപ്പറമ്പില്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






