കൊങ്ങിണിപ്പടവ് തൂങ്കുഴിപ്പടി റോഡിന്റെ ശോചനീയാവസ്ഥ വോട്ട് ബഹിഷ്കരിക്കാൻ ഒരുങ്ങി പ്രദേശവാസികൾ

കൊങ്ങിണിപ്പടവ് തൂങ്കുഴിപ്പടി റോഡിന്റെ ശോചനീയാവസ്ഥ വോട്ട് ബഹിഷ്കരിക്കാൻ ഒരുങ്ങി പ്രദേശവാസികൾ

Apr 9, 2024 - 18:52
Jul 3, 2024 - 19:25
 0
കൊങ്ങിണിപ്പടവ് തൂങ്കുഴിപ്പടി റോഡിന്റെ ശോചനീയാവസ്ഥ വോട്ട് ബഹിഷ്കരിക്കാൻ ഒരുങ്ങി പ്രദേശവാസികൾ
This is the title of the web page

ഇടുക്കി: കട്ടപ്പന കൊങ്ങിണിപ്പടവ് തൂങ്കുഴിപ്പടി ട്രാൻസ്ഫർ പടി റോഡിന്റെ ശോചനീയാവസ്ഥയെ തുടർന്ന് വോട്ട് ബഹിഷ്കരിക്കാൻ ഒരുങ്ങി പ്രദേശവാസികൾ.വികസനത്തിന്റെ പേരിൽ അവകാശവാദങ്ങൾ ഉന്നയിക്കുന്ന കട്ടപ്പന നഗരസഭയിലെ പാതകളാണ് നാളുകളായി തകർന്നുകിടക്കുന്നത്.45 വർഷം പഴക്കമുള്ള റോഡ് 18 വർഷം മുൻപ് ടാർ ചെയ്തതല്ലാതെ തുടർന്ന് യാതൊരുവിധ അറ്റകുറ്റപ്പണികളും നടത്തിയിട്ടില്ല. പരാതികൾ ഉയർന്നതോടെ പാതയുടെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കുമെന്ന വാഗ്ദാനങ്ങൾ ഉണ്ടായതല്ലാതെ നടപടികൾ യാഥാർത്ഥ്യത്തിലേക്ക് എത്തിയില്ല

റോഡ് സഞ്ചാരയോഗ്യമല്ലാതായി കിടക്കുന്നതിനാൽ ടാക്സി വാഹനങ്ങൾ അടക്കം റോഡിനെ പാടെ അവഗണിക്കുകയാണ്. കടന്നുവരുന്ന ടാക്സി വാഹനങ്ങൾ ഇരട്ടിയിലധികം തുകയും യാത്രക്കാരിൽ നിന്ന് ഈടാക്കുന്നു. സ്കൂൾ വിദ്യാർത്ഥികൾ അടക്കം വളരെയേറെ ബുദ്ധിമുട്ടിയാണ് ഇതുവഴി യാത്ര ചെയ്യുന്നത്. ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമായി മാറികഴിഞ്ഞു. മന്ത്രി റോഷി അഗസ്റ്റിൻ അടക്കം വാഗ്ദാനങ്ങൾ നൽകിയെങ്കിലും പ്രശ്നപരിഹാരം ഉണ്ടായില്ല .ഈ സാഹചര്യത്തിലാണ് ഒരു രാഷ്ട്രീയ പാർട്ടിക്കാരും വോട്ട് ചോദിച്ച വരണ്ട എന്ന ഫ്ലക്സ് ബോർഡുകൾ അടക്കം സ്ഥാപിച്ചുകൊണ്ട് പ്രദേശവാസികൾ പ്രതിഷേധിച്ചത്. അധികൃതരുടെ അവഗണന അവസാനിക്കാത്ത പക്ഷം ജനകീയ സമരത്തിന് ഒരുങ്ങുകയാണ് പ്രദേശവാസികൾ.

 

What's Your Reaction?

like

dislike

love

funny

angry

sad

wow