കട്ടപ്പനയിലെ പി എസ് സി ജില്ലാ ഓഫീസ് കെട്ടിട സമുച്ചയം: 7.50 കോടിയുടെ ടെന്‍ഡര്‍ പൂര്‍ത്തിയായതായി മന്ത്രി റോഷി അഗസ്റ്റിന്‍
കട്ടപ്പനയിലെ പിഎസ് സി ജില്ലാ ഓഫീസ് കെട്ടിട സമുച്ചയം: 7.50 കോടിയുടെ ടെന്‍ഡര്‍ പൂര്‍ത്തിയായതായി മന്ത്രി റോഷി അഗസ്റ്റിന്‍

ഇടുക്കി: കട്ടപ്പനയിലെ പിഎസ്സി ജില്ലാ ഓഫീസിന് പുതിയ കെട്ടിടം നിര്‍മിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 7.5 കോടിയുടെ ടെന്‍ഡര്‍ പൂര്‍ത്തിയായതായി മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. 2023ലെ ബജറ്റിലാണ് തുക അനുവദിച്ചത്. കട്ടപ്പന അമ്പലക്കവലയിലാണ് കെട്ടിട സമുച്ചയം നിര്‍മിക്കുന്നത്. ഇതോടെ ഉദ്യോഗാര്‍ഥികള്‍ക്ക് അന്വേഷണങ്ങള്‍ക്കും സര്‍ടിഫിക്കറ്റ് പരിശോധന ഉള്‍പ്പെടെയുള്ള നിയമന നടപടികള്‍ക്കും ആവശ്യമായ സൗകര്യങ്ങള്‍ മെച്ചപ്പെടും. കെട്ടിട നിര്‍മാണത്തിന് 5,60,97,000 രൂപയും വൈദ്യുതീകരണത്തിനും അനുബന്ധ ജോലികള്‍ക്കുമായി 1,61,03,000 രൂപയുമാണ് വകയിരുത്തിയിട്ടുള്ളത്. 13,616 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ നാലുനിലകളിലായി നിര്‍മിക്കുന്ന കെട്ടിടത്തില്‍ ലിഫ്റ്റ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുണ്ടാകും.
പുതിയ കെട്ടിടം പൂര്‍ത്തിയാകുന്നതോടെ ഓണ്‍ലൈന്‍ പരീക്ഷ- അഭിമുഖം എന്നിവയ്ക്കുള്ള സൗകര്യം, മികച്ച ലൈബ്രറികള്‍, ഡിജിറ്റല്‍ ലൈബ്രറി തുടങ്ങിയവയും സജ്ജമാക്കുമെന്ന് മന്ത്രി അറിയിച്ചു.
What's Your Reaction?






