മുസ്ലീംലീഗ് ജനകീയ സദസ് അടിമാലിയില്‍
മുസ്ലീംലീഗ് ജനകീയ സദസ് അടിമാലിയില്‍

ഇടുക്കി: മുസ്ലീംലീഗ് ദേവികുളം നിയോജക മണ്ഡലം കമ്മിറ്റി അടിമാലിയില്‍ ജനകീയ സദസ് നടത്തി. ജില്ലാ പ്രസിഡന്റ് കെഎംഎ ഷുക്കൂര്‍ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് പി എ ബഷീര്‍ അധ്യക്ഷനായി. അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണവും ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കെ എസ് സിയാദ് ആമുഖപ്രഭാഷണവും നടത്തി. സയ്യിദ് സുല്‍ഫുദ്ദീന്‍ തങ്ങള്‍ ബാഖവി അല്‍ ഐദറൂസി, അഷ്‌റഫ് ഫൈസി മന്നാംകാല, ലീഗ് ജില്ലാ വൈസ് പ്രസിഡന്റുമാരായ കെ എം കാദര്‍കുഞ്ഞ് ഹാജി, എം ബി സൈനുദ്ദീന്‍, ജില്ലാ സെക്രട്ടറി സുധീര്‍ രാജാക്കാട്, ജില്ലാ പ്രവര്‍ത്തകസമിതി അംഗം ടി എം സിദ്ദീഖ്, ജില്ലാ കൗണ്‍സില്‍ അംഗങ്ങളായ ജെബിഎം അന്‍സാര്‍, അജി മുഹമ്മദ്, ലീഗ് അടിമാലി പഞ്ചായത്ത് പ്രസിഡന്റ് കമ്മിറ്റി അന്ത്രു അടിമാലി, ജനറല്‍ സെക്രട്ടറി സലാം മാനിക്കല്‍, കെ എ യൂനുസ്, അനസ് ഇബ്രാഹിം, അനസ് കോയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






