മണ്ഡലകാലത്തിന് ദിവസങ്ങള്‍ മാത്രം: ഇടത്താവളമായ വള്ളിലാംകണ്ടം കുഴല്‍പ്പാലത്ത് അടിസ്ഥാന സൗകര്യമില്ല
മണ്ഡലകാലത്തിന് ദിവസങ്ങള്‍ മാത്രം: ഇടത്താവളമായ വള്ളിലാംകണ്ടം കുഴല്‍പ്പാലത്ത് അടിസ്ഥാന സൗകര്യമില്ല

ഇടുക്കി: ശബരിമല തീര്‍ഥാടകരുടെ ഇടത്താവളമായ വെള്ളിലാംകണ്ടം മണ്‍പാലത്ത് മലയോര ഹൈവേ നിര്‍മാണത്തിന്റെ ഭാഗമായി കൂട്ടിയിട്ടിരിക്കുന്ന മണ്ണ് മണ്ഡലകാലത്തിന് മുമ്പ് നീക്കം ചെയ്യണമെന്ന് ആവശ്യം. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ ഉള്‍പ്പെടെ ശബരിമലയിലേക്കുള്ള യാത്രയ്ക്കിടെ വിശ്രമിക്കുന്നതും സമയം ചെലവഴിക്കുന്നതുമായ ഇടത്താവളങ്ങളിലൊന്നാണ് കുഴല്‍പ്പാലം. എന്നാല്‍ മണ്ഡലകാലം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ കുഴല്‍പ്പാലത്ത് മറ്റ് അടിസ്ഥാനങ്ങളൊന്നുമില്ല. പാലത്തിന്റെ നിര്‍മാണം അവസാനഘട്ടത്തിലാണെങ്കിലും ഭക്തര്‍ വിരിവയ്ക്കുന്ന ഭാഗത്ത് മണ്ണ് കൂടിക്കിടക്കുന്നു. കാഞ്ചിയാര്‍ പഞ്ചായത്ത് അടിയന്തരമായി വിഷയത്തില്‍ ഇടപെടണമെന്നും അടിസ്ഥാന സൗകര്യമൊരുക്കണമെന്നും പൊതുപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. റോഡിന്റെ ഉയരം വര്‍ധിപ്പിച്ചതിനാല്‍ ഇവിടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനും അസൗകര്യമുണ്ട്.
What's Your Reaction?






