ചൊക്രമുടിയിലെ വിന്റര്‍ ഗാര്‍ഡന്‍ റിസോര്‍ട്ട് റവന്യു വകുപ്പ് ഏറ്റെടുത്തു
ചൊക്രമുടിയിലെ വിന്റര്‍ ഗാര്‍ഡന്‍ റിസോര്‍ട്ട് റവന്യു വകുപ്പ് ഏറ്റെടുത്തു
ഇടുക്കി: ചൊക്രമുടിയില്‍ സര്‍ക്കാര്‍ ഭൂമി കൈയേറി നിര്‍മിച്ച വിന്റര്‍ ഗാര്‍ഡന്‍ റിസോര്‍ട്ട് റവന്യു വകുപ്പ് ഏറ്റെടുത്തു. റിസോര്‍ട്ട് പ്രവര്‍ത്തിച്ചിരുന്ന ഭൂമിയുടെ പട്ടയം വ്യാജമെന്ന് കണ്ടെത്തി റദ്ദാക്കിയിരുന്നു. ചൊക്രമുടി കാവടത്തിന് സമീപമുള്ള 1.05 ഏക്കര്‍ ഭൂമിയുടെ പട്ടയമാണ് ദേവികുളം സബ് കലക്ടര്‍ റദ്ദ് ചെയ്തത്. റിസോര്‍ട്ട് സീല്‍ ചെയ്ത് സര്‍ക്കാര്‍ ഭൂമിയെന്ന് രേഖപ്പെടുത്തിയ ബോര്‍ഡും സ്ഥാപിച്ചു. ചൊക്രമുടി വാഴയില്‍ മേരിക്കുട്ടി വര്‍ഗീസ് എന്നയാളുടെ പേരിലാണ് വ്യാജരേഖ ചമച്ച് പട്ടയം സമ്പാദിച്ചത്. എന്നാല്‍ അപേക്ഷ രജിസ്റ്റര്‍, പട്ടയം നല്‍കുന്ന രജിസ്റ്റര്‍, പട്ടയ മഹസര്‍, ഭൂപതിവ് ലിസ്റ്റ് തുടങ്ങിയ രേഖകളൊന്നുമില്ലെന്നു കണ്ടെത്തിയതോടെയാണ് പട്ടയം റദ്ദാക്കിയത്. സമാനമായ രീതിയില്‍ നാല് പട്ടയങ്ങളും മുമ്പ് രജിസ്റ്റര്‍ ചെയ്തതായി കണ്ടെത്തിയിരുന്നു. ഈ പട്ടയങ്ങളിലായി 60ലേറെ ആളുകളുടെ കൈവശം 13 ഏക്കറിലധികം ഭൂമിയുണ്ട്. വരും ദിവസങ്ങളിലും നടപടി തുടരുമെന്ന് എല്‍ആര്‍ തഹസില്‍ദാര്‍ ജിജിത് എം രാജ് പറഞ്ഞു. റദ്ദാക്കിയ പട്ടയങ്ങളുടെ ഉടമസ്ഥാവകാശം തെളിയിക്കാന്‍ കൈവശക്കാര്‍ക്ക് 6 തവണ റവന്യു വകുപ്പ് അവസരം നല്‍കിയിരുന്നു. എന്നാല്‍ രേഖകള്‍ ഹാജരാക്കാത്തതിനാലാണ് നടപടി.
What's Your Reaction?

