കട്ടപ്പനയില്‍ കെട്ടിടത്തില്‍നിന്ന് ഇരുമ്പ് ജനാല മോഷ്ടിച്ച് വിറ്റ 4 പേര്‍ അറസ്റ്റില്‍
കട്ടപ്പനയില്‍ കെട്ടിടത്തില്‍നിന്ന് ഇരുമ്പ് ജനാല മോഷ്ടിച്ച് വിറ്റ 4 പേര്‍ അറസ്റ്റില്‍

ഇടുക്കി: കട്ടപ്പനയിലെ സ്വകാര്യ കെട്ടിടത്തില്‍നിന്ന് ഇരുമ്പ് ജനല്‍ മോഷ്ടിച്ച് ആക്രിക്കടയില്‍ വിറ്റ പ്രതികള്‍ അറസ്റ്റിലായി. പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ആല്‍വിന്‍ തോമസ് എന്ന വ്യക്തിയുടെ കെട്ടിടത്തിലാണ് മോഷണം നടന്നത്. മുളകരമേട് ചെറുവള്ളില്‍ വീട്ടില്‍ റിനു റെജി(29), കുന്തളംപാറ ആലപ്പാട്ട് സുനില്‍ രങ്കപ്പന്‍(32) തങ്കമണി നീലിവയല്‍ പുത്തന്‍പുരയ്ക്കല്‍ കണ്ണന്‍ എന്നു വിളിക്കുന്ന ബിബിന്‍(37), വെള്ളയാംകുടി കാണക്കാലിപടി ഇലവുംപാറയില്‍ ജോസഫ് സ്‌കറിയാ (54) എന്നിവരാണ് അറസ്റ്റിലായത്. മോഷണം നടത്തിയശേഷം വെള്ളയാംകുടിയില്‍ പ്രവര്‍ത്തിക്കുന്ന ആക്രിക്കടയില്‍ വില്‍പ്പന നടത്തി. സാധനസാമഗ്രികള്‍ കാണാതായതോടെ കെട്ടിട ഉടമ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് മോഷണം നടന്ന വിവരം അറിയുന്നത്. തുടര്‍ന്ന് ഇദ്ദേഹം കട്ടപ്പന പൊലീസില്‍ പരാതി നല്‍കി. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കട്ടപ്പന പൊലീസ് കേസെടുത്തുനടത്തിയ അന്വേഷണത്തില്‍ ശനിയാഴ്ച രാത്രി 10ഓടെ മൂന്നുപേരെയും കസ്റ്റഡിയില്‍ എടുത്തു. ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിച്ചു. തുടര്‍ന്ന് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇതുകൂടാതെ മോഷ്ടിച്ച വസ്തുക്കള്‍ വാങ്ങിയ ആക്രിക്കട ഉടമ സ്‌കറിയ ജോസഫിനെ ഞായറാഴ്ച ഉച്ചയോടെ അറസ്റ്റ് ചെയ്തു. മുമ്പും സമാന രീതിയിലുള്ള മോഷണ വസ്തുക്കള്‍ വാങ്ങിയ കേസില്‍ സ്‌കറിയ ജോസഫിനെ പൊലീസ് താക്കീത് നല്‍കിയിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. കട്ടപ്പന എസ്എച്ച്ഒ ടിസി മുരുകന്‍, എസ്‌ഐ ഡജി വര്‍ഗീസ്, എഎസ്‌ഐ ലെനിന്‍, എസിപിഒമാരായ അനൂപ്, ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
What's Your Reaction?






