രാജകുമാരി വൈഎംസിഎയുടെ കരോള്‍ഗാന മത്സരം 20ന് രാജകുമാരി ടൗണില്‍
രാജകുമാരി വൈഎംസിഎയുടെ കരോള്‍ഗാന മത്സരം 20ന് രാജകുമാരി ടൗണില്‍
ഇടുക്കി: രാജകുമാരി വൈഎംസിഎ 20ന് വൈകിട്ട് 4ന് രാജകുമാരി ടൗണില്‍ കരോള്‍ഗാന മത്സരം നടത്തും. അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനംചെയ്യും. കൂടാതെ പാപ്പാ മത്സരവും ലഹരി വിരുദ്ധ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ഫ്‌ളാഷ് മോബും നടത്തും. ഇടുക്കി രൂപതാ വികാരി ജനറല്‍ ഫാ. ജോസ് നരിതൂക്കില്‍ ക്രിസ്മസ് സന്ദേശം നല്‍കും. ഫാ. ബേസില്‍ കെ ഫിലിപ്പ് അനുഗ്രഹ പ്രഭാഷണവും കെവിവിഇഎസ് രാജകുമാരി യൂണിറ്റ് പ്രസിഡന്റ് വി വി കുര്യാക്കോസ് മുഖ്യപ്രഭാഷണവും നടത്തും. വിജയികള്‍ക്ക് 25,000 രൂപ വരെ ക്യാഷ് അവാര്‍ഡും ട്രോഫിയും സമ്മാനിക്കുമെന്ന് ചെയര്‍മാന്‍ സാജോ പന്തതല, പ്രസിഡന്റ് ഒ എ ജോണ്‍, സെക്രട്ടറി അരുണ്‍ മാത്യു, ട്രഷറര്‍ വര്‍ഗീസ് തോപ്പില്‍, കണ്‍വീനര്‍ ജോയി കുരിശിങ്കല്‍, കോ ഓര്‍ഡിനേറ്റര്‍ കുമാരി കുര്യാക്കോസ് എന്നിവര്‍ അറിയിച്ചു.
What's Your Reaction?