ബൈസണ്‍വാലി കോമാളിക്കുടിയില്‍ പുലിയെ കണ്ടതായി നാട്ടുകാര്‍
ബൈസണ്‍വാലി കോമാളിക്കുടിയില്‍ പുലിയെ കണ്ടതായി നാട്ടുകാര്‍
ഇടുക്കി: ബൈസണ്‍വാലി കോമാളിക്കുടിയിലെ വന്യ ജീവിയുടെ സാന്നിധ്യം നാട്ടുകാരെ പരിഭ്രാന്തിയിലാക്കുന്നു . കഴിഞ്ഞ ദിവസമാണ് പ്രദേശത്തെ ഒരു വീട്ടിലെ സിസിടിവി ക്യാമറയില്‍ പുലി എന്ന് സംശയിക്കുന്ന വന്യജീവിയുടെ ദൃശ്യം പതിഞ്ഞത്. ഇക്കാര്യത്തില്‍ പരിശോധന നടത്തി ജനങ്ങളുടെ ആശങ്ക ഒഴിവാക്കണമെന്നാണ് ആവശ്യം. വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രദേശത്ത് പുലിയുടെ സാന്നിധ്യം ഉണ്ടായിട്ടുണ്ട്. അജ്ഞാത ജീവിയുടെ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടതോടെ രാത്രികാലത്തും പുലര്‍ച്ചയുമൊക്കെ ആളുകള്‍ ഭയത്തോടെയാണ് പുറത്തിറങ്ങുന്നത്.
What's Your Reaction?

