കോവില്‍മലയില്‍ എച്ച്.എം.ഡി.എസ് ഓണക്കിറ്റ് വിതരണം
കോവില്‍മലയില്‍ എച്ച്.എം.ഡി.എസ് ഓണക്കിറ്റ് വിതരണം

ഇടുക്കി: കാഞ്ചിയാര്‍ കോവില്‍മലയില്‍ നടന്ന ഓണക്കിറ്റ് വിതരണം സിനിമ-സിരീയല്‍ താരം പി ജയകുമാര്‍ ഉദ്ഘാടനം ചെയ്തു. കോവില്‍മലയിലെ ആദിവാസി വിഭാഗത്തിന്റെ ഉന്നമനം ലക്ഷ്യം വച്ചാണ് പീരുമേട് - എലപ്പാറ -ഹൈറേഞ്ച് മര്‍ച്ചന്റ്‌സ് ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഓണക്കിറ്റ് വിതരണം ചെയ്തത്. ഇതോടൊപ്പം എച്ച്.എം.ഡി എസിന്റെ പ്രവര്‍ത്തനോദ്ഘാടനവും നടന്നു. ഇടുക്കിയില്‍ ജീവിക്കാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്ന് പി ജയകുമാര്‍ പറഞ്ഞു. കോവില്‍മല രാജമന്നാന്‍ രാമന്‍ രാജമന്നാന്‍ വിശിഷ്ടാതിഥിയായിരുന്നു. എച്ച്.എം.ഡി.എസ് പ്രസിഡന്റ് മാത്യു ജോണ്‍ അധ്യക്ഷനായി. സെക്രട്ടറി കെ എന്‍ രാധാകൃഷ്ണന്‍ , ജനറല്‍ സെക്രട്ടറി ബിജു പി ചാക്കോ , കാഞ്ചിയാര്‍ പഞ്ചായത്തംഗം ആനന്ദന്‍ വി , കെ ചന്ദ്ര സലീം, ഇളങ്കോ എസ് , നവീന്‍ ജി തമ്പി , സിന്ധു മാത്യു, ഷിബു കെ തമ്പി തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






