അങ്കണവാടി കുരുന്നുകള്‍ക്ക് ഓണസമ്മാനമൊരുക്കി ലിന്‍സി ജോര്‍ജ്
അങ്കണവാടി കുരുന്നുകള്‍ക്ക് ഓണസമ്മാനമൊരുക്കി ലിന്‍സി ജോര്‍ജ്

ഇടുക്കി: കാഞ്ചിയാര്‍ പഞ്ചായത്തിലെ അങ്കണവാടി കുരുന്നുകള്‍ക്ക് ഓണസമ്മാനമൊരുക്കി ലിന്‍സി ജോര്‍ജ്. ഓണപ്പെട്ടി എന്ന പേരില്‍ നടപ്പിലാക്കുന്ന പരിപാടിയുടെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. മുരിക്കാട്ടുകുടി സ്‌കൂളിന് പുതിയൊരു സ്‌കൂള്‍ ബസ് അനുവദിച്ചിട്ടുണ്ടെന്നും എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കുകയെന്ന ലക്ഷ്യത്തോടെ 715 കോടി രൂപയുടെ സമഗ്രമായ പദ്ധതിയാണ് ജലജീവന്‍മിഷന്‍ പ്രോജക്ടിലൂടെ മുന്നോട്ടുവയ്ക്കുന്നതെന്നും ഒരു വര്‍ഷത്തിനുള്ളില്‍ എല്ലാ വീടുകളിലും കുടിവെള്ളം നല്‍കാന്‍ ആകുമെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു. മുരിക്കാട്ടുകുടി ഗവ. ട്രൈബല്‍ സ്‌കൂളിലെ പ്രീ പ്രൈമറി വിഭാഗം അധ്യാപികയാണ് ലിന്‍സി ജോര്‍ജ്. സ്‌കൂള്‍ സോഷ്യല്‍ സര്‍വീസ് സ്‌കീമിന്റെയും, പി.ടി.എയുടെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി നടപ്പിലാക്കുന്നത്. പഞ്ചായത്തിലെ 12 ഓളം അങ്കണവാടികളിലെ നൂറോളം കുരുന്നുകള്‍ക്കാണ് ഓണ സമ്മാനം നല്‍കിയത്. വാഴൂര്‍ സോമന്‍ എം.എല്‍.എ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ടില്‍, പഞ്ചായത്തംഗം തങ്കമണി സുരേന്ദ്രന്‍ , പി.ടി.എ പ്രസിഡന്റ് പ്രിന്‍സ് മറ്റപ്പള്ളി, വൈസ് പ്രസിഡന്റ ജയ്‌മോന്‍ കോഴിമല, പ്രിന്‍സിപ്പല്‍ സുരേഷ് കൃഷ്ണന്‍ , എച്ച് .എം.ഇന്‍ചാര്‍ജ് ഷിനു മാനുവല്‍ , സ്‌കൂള്‍ സോഷ്യല്‍ സര്‍വീസ് കോഡിനേറ്റര്‍ ലിന്‍സി ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






