ബ്രഹ്‌മാകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയം: രാജയോഗ ധ്യാനകേന്ദ്രം ഉദ്ഘാടനം ചെയ്തു
ബ്രഹ്‌മാകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയം: രാജയോഗ ധ്യാനകേന്ദ്രം ഉദ്ഘാടനം ചെയ്തു

ഇടുക്കി: കട്ടപ്പന നിര്‍മലാസിറ്റിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ബ്രഹ്‌മാകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിന്റെ രാജയോഗ ധ്യാനകേന്ദ്രത്തിന്റെ ഉദ്ഘാടനം നടന്നു. ഗൃഹ പ്രവേശന ചടങ്ങിനു ശേഷം വെള്ളയാംകുടി സെന്റ് ജോര്‍ജ് പാരീഷ് ഹാളില്‍ നടന്ന വിശ്വശാന്തി മഹോത്സവം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു.
ബ്രഹ്‌മാകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയം ഒരു അന്തര്‍ദേശീയ സംഘടനയാണ്. 1937- സഥാപിക്കപ്പെട്ട പ്രസ്ഥാനത്തിന് ഇന്ന് 142 രാജ്യങ്ങളിലായി പതിനായിരത്തില്‍ പരം സേവാകേന്ദ്രങ്ങളുണ്ട്. യുഎന്‍ഒ-എ അംഗത്വമുള്ള സംഘടനയ്ക്ക് യുനിസെഫ്, ഇക്കോസോക്ക് ഉപദേശക പദവിയുമുണ്ട്. ഐക്യരാഷ്ട്ര സംഘടന മൂന്ന് പ്രാവശ്യം 'ശാന്തി ദൂത് അവാര്‍ഡ് നല്‍കി ആദരിച്ചു. ദിവസേന 1 മണിക്കൂര്‍ വീതമുള്ള 7 ദിവസത്തെ അടിസ്ഥാന കോഴ്സിന് ശേഷം താല്പര്യമുളളവര്‍ക്ക് തുടര്‍ന്നുള്ള അഡ്വാന്‍സ് ക്ലാസിലും പങ്കെടുക്കാം. രാജയോഗ ധ്യാനം അഭ്യസിക്കുന്നതിലൂടെ മാനസിക പിരിമുറുക്കം, അശാന്തി, ദുഃഖം എന്നിവയില്‍ നിന്നും മോചനം ലഭിക്കും. ശാരീരികവും മാനസികവുമായ ആരോഗ്യം, ഏകാഗ്രത. ഓര്‍മശക്തി, നിര്‍ഭയത്വം, ക്ഷമ എന്നിവ പ്രദാനം ചെയ്യും. ദുര്‍വികാരങ്ങളും, ദുശീലങ്ങളും ഇല്ലാതാകും. ജാതി മത സ്ത്രീ പുരുഷ പ്രായഭേദമന്യേ കുടുംബസമേതം പങ്കെടുക്കാവുന്നതാണ്.
ബ്രഹ്‌മാകുമാരി സോണല്‍ ഡയറക്ടര്‍ രാജയോഗിനി ബ്രഹ്‌മാകുമാരീസ് ബീനാ ബഹന്‍ ജീ അധ്യക്ഷയായി. കട്ടപ്പന നഗരസഭ ചെയര്‍പേഴ്സണ്‍ ബീനാ ടോമി, എന്‍.എസ്.എസ് ഹൈറേഞ്ച് യൂണിയന്‍ പ്രസിഡന്റ് ആര്‍. മണിക്കുട്ടന്‍, എന്‍.എന്‍.ഡി.പി യോഗം മലനാട് യൂണിയന്‍ പ്രസിഡന്റ് ബിജു മാധവന്‍, സരസ്വതി വിദ്യാപീഠം സ്‌കൂള്‍ ചെയര്‍മാന്‍ ശ്രീനഗരി രാജന്‍, എസ്എന്‍ഡിപി യോഗം വനിതാസംഘം സെക്രട്ടറി അഡ്വ. സംഗീത വിശ്വനാഥന്‍, വാര്‍ഡ് കൗണ്‍സിലര്‍ ജൂലി റോയി, മഹീന്ദ്ര ഹൊറൈസണ്‍ ഗ്രൂപ്പ് ജില്ലാ ജനറല്‍ മാനേജര്‍ പവിത്രന്‍ വി.മേനോന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ ജില്ലയില്‍ വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവരെ ശ്രേഷ്ഠകര്‍മ പുരസ്‌കാരം നല്‍കി ആദരിച്ചു. സിസ്റ്റര്‍ എസ് സുജാത, ബി .കെ അരവിന്ദാക്ഷന്‍ , ബി കെ കൃഷ്ണകുമാര്‍, ബി കെ അശോക് പിള്ള , തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






