ഇടുക്കി: ഇരട്ടയാര്‍ പഞ്ചായത്തില്‍ ഭിന്നശേഷി കലാകായിക മേള നടന്നു. സ്‌നേഹകൂട് എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി പ്രസിഡന്റ് ആനന്ദ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ഐസിഡിഎസും പഞ്ചായത്തും ചേര്‍ന്നാണ് കലാമേള നടത്തിയത്. മേളയില്‍ കുട്ടികള്‍ക്കു സ്റ്റൈഫന്റും സമ്മാനങ്ങളും വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് രജനി സജി അധ്യക്ഷയായി. പഞ്ചായത്തംഗങ്ങളായ മിനി, ബിന്‍സി ജോണി മറ്റ് പഞ്ചായത്തംഗങ്ങള്‍, സെക്രട്ടറി ബി ധനേഷ്, ത്രേസ്യാമ്മ ജോണ്‍, ലിസി ജേക്കബ് തുടങ്ങിയവര്‍ സംസാരിച്ചു.