സ്നേഹവീടിന്റെ താക്കോല്‍ദാനം
സ്നേഹവീടിന്റെ താക്കോല്‍ദാനം

ഇടുക്കി:സിപിഎം പള്ളിവാസല്‍ ലോക്കല്‍ കമ്മിറ്റി നിര്‍മിച്ച് നല്‍കുന്ന സ്നേഹവീടിന്റെ താക്കോല്‍ദാനം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് നിര്‍വഹിച്ചു. ഒരു ലോക്കല്‍ കമ്മിറ്റി മേഖലയില്‍ ഒരു നിര്‍ദ്ദന കുടുംബത്തിന് വീട് വച്ച് നല്‍കുകയെന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിലെ തീരുമാന പ്രകാരമാണ് വട്ടയാര്‍ പന്ത്രണ്ടേക്കറില്‍ സ്നേഹവീടൊരുക്കിയത്. പ്രവര്‍ത്തകരുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെയാണ് തുക കണ്ടെത്തിയത്. അഡ്വ. എ രാജ എംഎല്‍എ, കെ വി ശശി, ചാണ്ടി പി അലക്സാണ്ടര്‍, വി ജി പ്രതീഷ്‌കുമാര്‍, പി ബി പങ്കജാഷന്‍, കെ എസ് മോഹനന്‍, കെ ബി വരദരാജന്‍, കെ റിഷിരാജ്, ശോഭനാ ഫ്രാന്‍സീസ് തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






