രക്താര്‍ബുദം ബാധിച്ച സഹപാഠിക്ക് പുതുജീവനേകാന്‍ ധനസമാഹരണം നടത്തി വിദ്യാര്‍ഥികള്‍
രക്താര്‍ബുദം ബാധിച്ച സഹപാഠിക്ക് പുതുജീവനേകാന്‍ ധനസമാഹരണം നടത്തി വിദ്യാര്‍ഥികള്‍

ഇടുക്കി: രക്താര്‍ബുദം ബാധിച്ച സഹപാഠിക്ക് ചികിത്സാ നല്‍കാന്‍ ധനസമാഹരണം നടത്തി വിദ്യാര്‍ഥികള്‍. വണ്ടിപ്പെരിയാര്‍ നെല്ലിമല എസ്റ്റേറ്റിലെ താമസിക്കാരായ അര്‍ബുതകുമാര്‍ എലിസബത്ത് ദമ്പതികളുടെ മൂത്തമകനായ ആകാശ് എ വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്. ജന്മനാ കണ്ണിന് കാഴ്ച കുറവുള്ള ആകാശിന് കഴിഞ്ഞമാസമാണ് രക്താര്‍ബുദം സ്ഥിരീകരിച്ചത്. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ചികിത്സയാണ് ആശുപത്രി അധികൃതര്‍ പറഞ്ഞിരിക്കുന്നത്. തലകറക്കം ഉണ്ടായ ആകാശിനെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയശേഷം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇവിടെ നടത്തിയ പരിശോധനയില്‍ സംശയം തോന്നിയ ഡോക്ടര്‍മാരാണ് തിരുവനന്തപുരം ആര്‍സിസിക്ക് ആകാശിനെ അയക്കുന്നത്. അവിടെ രോഗം സ്ഥിരീകരിക്കുകയും ചെയ്തു. പിന്നീട് നിര്‍ധന കുടുംബത്തിന് എന്തുചെയ്യണമെന്ന് അറിയാത്ത സാഹചര്യത്തിലാണ് നെല്ലിമല വാര്‍ഡ് മെമ്പറിന്റെയും ഡ്രീംസ് ചാരിറ്റബിള്‍ സൊസൈറ്റിയുടെയും എന്നിവരുടെ നേതൃത്വത്തില്‍ സഹപാഠികളായ വിദ്യാര്‍ഥികള്‍ ചികിത്സാധനസഹായ സമാഹരണത്തിന് ഇറങ്ങിയത്. പട്ടുമല ദേവാലയ പരിസരത്തും വണ്ടിപ്പെരിയാറിന്റെ വിവിധ പ്രദേശത്തുമാണ് ധനസമാഹരണം നടത്തിയത്. ഇതോടൊപ്പം സുമനസുകളുടെ കനിവിനായി കാത്തിരിക്കുകയാണ് ഈ നിര്‍ധന കുടുംബം.
Ac no:43278861420
IFSC :SBIN0010707,
GP :7561083874
What's Your Reaction?






