അടിമാലി സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വിജയം
അടിമാലി സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വിജയം

ഇടുക്കി: അടിമാലി സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വിജയം. പി ആര്‍ സലിംകുമാറിനെ പുതിയ ബാങ്ക് പ്രസിഡന്റായും അനസ് കോയയെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു. മത്സരം നടന്ന 11 സീറ്റുകളിലും യുഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചു. പ്രവര്‍ത്തകര്‍ അടിമാലിയില്‍ ആഹ്ലാദ പ്രകടനം നടത്തി. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി യുഡിഎഫിന്റെ നേതൃത്വത്തിലാണ് ബാങ്കിന്റെ ഭരണം. എന്നാല്‍ ഇത്തവണ സഹകരണ സംരക്ഷണ മുന്നണിയെന്ന പേരില്‍ എല്‍ ഡി എഫ് മത്സരരംഗത്ത് സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നു.
What's Your Reaction?






