വൈദ്യുതി ചാര്‍ജ് വര്‍ധനവിനെതിരെ വണ്ടിപ്പെരിയാറില്‍ ഐഎന്‍ടിയുസി പന്തം കൊളുത്തി പ്രതിഷേധം
വൈദ്യുതി ചാര്‍ജ് വര്‍ധനവിനെതിരെ വണ്ടിപ്പെരിയാറില്‍ ഐഎന്‍ടിയുസി പന്തം കൊളുത്തി പ്രതിഷേധം

ഇടുക്കി: വൈദ്യുതി ചാര്‍ജ് വര്‍ധനവിനെതിരെ ഐഎന്‍ടിയുസി പീരുമേട് റീജണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വണ്ടിപ്പെരിയാര്‍ കെഎസ്ഇബി ഓഫീസ് പടിക്കല്‍ പന്തളം കൊളുത്തി പ്രതിഷേധം സംഘടിപ്പിച്ചു. ഐഎന്‍ടിയുസി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി കെ രാജന്‍ ഉദ്ഘാടനം ചെയ്തു. പീരുമേട് റീജിയണല്‍ കമ്മിറ്റി പ്രസിഡന്റ് കെ എ സിദ്ദിഖ് അധ്യക്ഷനായി. നിരനിരയായി കൂട്ടുന്ന വൈദ്യുതി ബില്ലുകൊണ്ട് ജനങ്ങളെ പരമാവധി ദ്രോഹിക്കുക എന്ന നിലപാടാണ് വൈദ്യുതി മന്ത്രിയും മുഖ്യമന്ത്രിയും ചെയ്യുന്നതെന്ന് പി കെ രാജന്‍ പറഞ്ഞു. യോഗത്തില്‍ ഡിസിസി അംഗം ആര്‍ ഗണേശന്‍, എസ് ഗണേശന്‍, ശാരി ബിനു ശങ്കര്‍, ഷാന്‍ അരുവിപ്ലാക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






