ലഹരിക്കെതിരെ പോരാട്ടവുമായി ഡിവൈഎഫ്‌ഐ: ബ്ലോക്ക് മേഖല കേന്ദ്രങ്ങളില്‍ ജാഗ്രതാ പരേഡുകള്‍
ലഹരിക്കെതിരെ പോരാട്ടവുമായി ഡിവൈഎഫ്‌ഐ: ബ്ലോക്ക് മേഖല കേന്ദ്രങ്ങളില്‍ ജാഗ്രതാ പരേഡുകള്‍

ഇടുക്കി: ലഹരി വിരുദ്ധ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും. 'വേണ്ട, ലഹരിയും ഹിംസയും' എന്ന മുദ്രാവാക്യവുമായി രാസലഹരിക്കും വര്‍ധിച്ചുവരുന്ന അക്രമസംഭവങ്ങള്‍ക്കുമെതിരെ യുവജനങ്ങളെ പങ്കെടുപ്പിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തും. 15 നകം ജില്ലയിലെ ബ്ലോക്ക്, മേഖലാ കേന്ദ്രങ്ങളില്‍ ജാഗ്രത പരേഡുകള്‍ സംഘടിപ്പിക്കും. വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, ക്ലബ്ബുകള്‍, വായനശാല പ്രവര്‍ത്തകര്‍ തുടങ്ങിയവരെ പങ്കെടുപ്പിക്കും. പ്രാദേശികമായി വീട്ടുമുറ്റ സദസുകള്‍ നടത്തും. ലഹരി ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നവരെയും വിതരണം ചെയ്യുന്നവരെയും നിരീക്ഷിക്കാന്‍ ജനകീയ സ്‌ക്വാഡുകള്‍ രൂപീകരിച്ച് വിവര ശേഖരണം നടത്തി അധികൃതര്‍ക്ക് കൈമാറും. 'ലഹരിയാകാം കളിയിടങ്ങളോട്' എന്ന മുദ്രാവാക്യം ഉയര്‍ത്തി പഞ്ചായത്ത് തലങ്ങളില്‍ ആരംഭിച്ച കായിക മത്സരങ്ങള്‍ വ്യാപിപ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി രമേഷ് കൃഷ്ണന്‍, പ്രസിഡന്റ് എസ് സുധീഷ്, സംസ്ഥാന കമ്മിറ്റിയംഗം ബി. അനൂപ്, ബ്ലോക്ക് സെക്രട്ടറി ഫൈസല്‍ ജാഫര്‍, പ്രസിഡന്റ് ജോബി മാത്യു എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






