ഇരട്ടയാര്‍ സെന്റ് തോമസ് സ്‌കൂളില്‍ മെറിറ്റ് നടത്തി
ഇരട്ടയാര്‍ സെന്റ് തോമസ് സ്‌കൂളില്‍ മെറിറ്റ് നടത്തി
ഇടുക്കി: ഇരട്ടയാര്‍ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികളെ അനുമോദിക്കുന്നതിനായി മെറിറ്റ് ഡേ നടത്തി. അഡ്വ. സേനാപതി വേണു എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഇടുക്കി രൂപത വിദ്യാഭ്യാസ സെക്രട്ടറി ഡോ. ജോര്‍ജ് തകടിയേല്‍ പ്രതിഭാ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. മാനേജര്‍ ഫാ. സക്കറിയാസ് കുമ്മണ്ണുപ്പറമ്പില്‍ അധ്യക്ഷനായി. ഇരട്ടയാര്‍ പഞ്ചായത്ത് പ്രസിഡന്റ് രജനി കെ എ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗം ഷൈനി സജി, വൈസ് പ്രസിഡന്റ് റെജി ഇലിപ്പുലിക്കാട്ട്, കട്ടപ്പന ബ്ലോക്ക് പഞ്ചായത്തംഗം ജയ്‌സമ്മ സണ്ണി, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സിജോ ഇലന്തൂര്‍, പഞ്ചായത്തംഗം ഷീബ അജയ്, പ്രിന്‍സിപ്പല്‍ സിബി ജോസഫ്, ഹെഡ്മിസ്ട്രസ് ജിജിമോള്‍ മാത്യു, മുന്‍ പ്രിന്‍സിപ്പല്‍ ജിജി എബ്രഹാം, എംപിടിഎ പ്രസിഡന്റ് ബിനു ജസ്റ്റിന്‍, സെസില്‍ ജോസ്, സ്റ്റാഫ് സെക്രട്ടറി ഡിന്റോമോന്‍ ജോസ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?
